പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0

ദില്ലി: പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രം​ഗത്തെത്തി . രാജ്യം ഒരു രീതിയിലുമുള്ള ഭീകരപ്രവർത്തനങ്ങളെയും അംഗീകരിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ജമ്മു കശ്മീരിൽ മസ്ജിദുകളും ഗുരുദ്വാരയടക്കം മതസ്ഥാപനങ്ങൾക്ക് നേരെ പോലും പാകിസ്ഥാൻ ഷെൽ ആക്രമണം നടത്തിയിട്ടുണ്ട് . സാധാരണക്കാരെ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി.

അതിർത്തിമേഖലയിൽ കൂടുതൽ ബങ്കറുകൾ നിർമ്മിക്കുമെന്നും അമിത് ഷാ പൂഞ്ച് സന്ദർശനത്തിന് ശേഷം വ്യക്തമാക്കിയിട്ടുണ്ട് . വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ലെന്നും അമിത് ഷാ പാകിസ്ഥാന് മുന്നറിയിപ്പും നൽകി. ജമ്മു കശ്മീരിൽ രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയ അമിത് ഷാ ഇവിടുത്തെ സുരക്ഷ അവലോകനം ചെയ്യാൻ ഉന്നതതല യോഗവും ചേർന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *