കാനഡയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ്

വാഷിംങ്ടൺ: കാനഡയുമായി എല്ലാ വ്യാപാര കരാർ ചർച്ചകളും ഉടൻ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെക് കമ്പനികളിൽ നിന്ന് 3 ശതമാനം ഡിജിറ്റൽ സർവീസ് നികുതി ഈടാക്കാനുള്ള കാനഡയുടെ തീരുമാനത്തിന് പിന്നാലെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
പുതിയ നികുതി, യുഎസ് ടെക്ക് കമ്പനികൾക്ക് 3 ബില്യൺ ഡോളറിന്റെ അധിക ചെലവ് ഉണ്ടാക്കുമെന്നാണ് നിഗമനം. ഇതേ തുടർന്നാണ് ഡോണാൾഡ്ട്രംപിന്റെ പ്രഖ്യാപനം.