കണ്ണൂർ ശിവപുരം സ്വദേശി മുംബൈയിൽ മരണപ്പെട്ടു.
മുംബൈ : മുംബൈ മലബാർ ഹില്ലിൽ ഹോട്ടൽ നടത്തിവരുന്ന കണ്ണൂർ ശിവപുരം സ്വദേശി സഫീന മൻസിൽ അമീരി ഉസ്മാൻ (64) ഇന്നലെ രാത്രി കേംപ്സ് കോർണ്ണറിലെ പള്ളിയിൽ വെച്ച് മരണപ്പെട്ടു. മഹാരാഷ്ട്ര സ്റ്റേറ്റ് എ.ഐ.കെ.എം.സി.സി ജനറൽ സെക്രട്ടറി കെ.പി അബ്ദുൽ ഗഫൂർ അറിയിച്ചത് പ്രകാരം, എ.ഐ.കെ.എം.സി.സി പ്രസിഡൻ്റ് അസീസ് മാണിയൂർ സ്ഥലത്തെത്തിമരണാനന്തര ക്രിയകൾക്ക് നേത്രുത്തം നൽകി. മൃതദ്ദേഹം ഇന്ന് വെകുന്നേരം 6 മണിയോടെ മംഗലാപുരം വഴി നാട്ടിലേക്ക് കൊണ്ടുപോകും എ.ഐ.കെ.എം.സി.സി മുംബൈ സിറ്റി പ്രസിഡൻ്റ് കണ്ണിപ്പൊയിൽ അബൂബക്കർ, ബോംബെ കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി അസീം മൗലവി, ജമാഅത്ത് മാനേജർ മരക്കാർ , ജാബിർ പാറയിൽ തുടങ്ങിയവർ സംബന്ധിച്ചു.
പരേതൻ്റെ ഭാര്യ: ആയിശ.കെ, മക്കൾ: റുമാൻ, ശമീന, ശലീന, ശഫീന.