നാടൻ അമ്പഴങ്ങ ചമ്മന്തി തയ്യാറാക്കാം; റെസിപ്പി ഇതാ
വേണ്ട ചേരുവകൾ
അമ്പഴങ്ങ – 3 എണ്ണം
കാന്താരി മുളക് – 3 എണ്ണം
ചുവന്ന ഉള്ളി – 5 എണ്ണം
കറിവേപ്പില – 1 തണ്ട്
ഇഞ്ചി – 1 സ്പൂൺ
വെളുത്തുള്ളി – 3 അല്ലി
തേങ്ങ – 1/2 മുറി
ഉപ്പ് – 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
അമ്പഴങ്ങ തോൽ കളഞ്ഞു ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അതിനെ മിക്സിയുടെ ജാറിലേയ്ക്ക് ഇട്ടു കൊടുത്തതിനുശേഷം അടുത്തതായി അതിലേയ്ക്ക് ആവശ്യത്തിന് തേങ്ങ, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില, ചുവന്ന ഉള്ളി എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇതോടെ ഹെൽത്തി ആയിട്ടുള്ള അമ്പഴങ്ങ ചമ്മന്തി റെഡി.