അംബർനാഥ് – മിരാറോഡ് മന്ദിരസമിതി വാർഷികം
അംബർനാഥ് മന്ദിരസമിതി വാർഷികം
അംബർനാഥ്: ശ്രീനാരായണ മന്ദിരസമിതി അംബർനാഥ് ബദലാപ്പൂർ യൂണിറ്റിന്റെ 39 – ആറാമത് വാർഷിക കുടുംബസംഗമവും ഗുരുസെന്ററിലെ പ്രതിഷ്ഠാ വാർഷികാഘോഷവും 19 നു നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി പി. ഡി. ബാബുക്കുട്ടൻ അറിയിച്ചു. 10 മുതൽ ഗുരുപൂജ, സമൂഹ പ്രാർഥന, 10 .30 മുതൽ കലാപരിപാടികൾ, ഗുരുദേവകൃതികളെ ആധാരമാക്കിയുള്ള മത്സരങ്ങൾ. 11 .30 മുതൽ പൊതുസമ്മേളനം. സമ്മേളനത്തിൽ എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും. ഡോ. ബാലാജി കിണികർ എം. എൽ. എ. മുഖ്യാതിഥിയായിരിക്കും. എൻ. മോഹൻദാസ്, ഓ.കെ. പ്രസാദ്, വി. വി. ചന്ദ്രൻ, പി. കെ. ആനന്ദൻ, പി. ഡി. ബാബുക്കുട്ടൻ എന്നിവർ പ്രസംഗിക്കും. 1 .30 മുതൽ മഹാപ്രസാദം. 2 .30 മുതൽ കലാപരിപാടികൾ തുടരും. ഫോൺ: 9226526307 .
മിരാറോഡ് മന്ദിരസമിതി വാർഷികം
മിരാറോഡ്: ശ്രീനാരായണ മന്ദിരസമിതി മിരാറോഡ്, ദ ഹിസർ, ഭയന്തർ യൂണിറ്റിൻ്റെ വാർഷികാഘോഷവും ഗുരുസെൻ്ററിലെ പ്രതിഷ്ഠാ വാർഷികവും 18, 19 തീയതികളിൽ നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി സുമിൻ സോമൻ അറിയിച്ചു.
18 നു രാവിലെ 5.45 നു നടക്കുന്ന മഹാഗണപതി ഹോമത്തോടെ ആഘോഷപരിപാടികൾക്ക് തുടക്കമാവും. 6.30 ന് പ്രഭാത പൂജ, 7.30 ന് പതാക ഉയർത്തൽ, 8 മുതൽ ഗുരു ഭാഗവത പാരായണം. 11 മുതൽ സർവൈശ്വര്യ പൂജ, 12 ന് ഉച്ചപൂജ. തുടർന്ന് മഹാപ്രസാദം, 4 മുതൽ കലാപരിപാടികൾ, 6 ന് ദീപാരാധന, ദീപക്കാഴ്ച, 6.30 ന് സാംസ്കാരിക സമ്മേളനം. 7.30 മുതൽ ധന്വന്തരൻ വൈദ്യൻ നടത്തുന്ന പ്രഭാഷണം. 9.30 ന് മഹാ പ്രസാദം.
19 ന് രാവിലെ 5.45 ന് ഗണപതി ഹോമം, 10.30 ന് കലശാഭിഷേകം, പറ നിറയ്ക്കൽ, വൈകിട്ട് 5 മുതൽ മിരാറോഡ് അയ്യപ്പക്ഷേത്രത്തിൽ നിന്നും ഗുരു സെൻ്ററിലേക്ക് ഘോഷയാത്ര.. 6.30 ന് ദീപാരാധന, 9.30 മഹാപ്രസാദം. ഫോൺ: 9892884522