16 ലിറ്റർ ചാരായവും, 30 ലിറ്റർ കോടയും, വാറ്റുപകരണങ്ങളുമായി അമ്പലപ്പുഴ പുറക്കാട് സ്വദേശി പിടിയിൽ

0
SUNIL
ആലപ്പുഴ: പുറക്കാട് വില്ലേജിൽ പുറക്കാട്  പഞ്ചായത്ത് 16-ാം വാർഡിൽ കണിയാംപറമ്പ് വീട്ടിൽ  സുനിൽ വയസ് 54 എന്നയാളെയാണ് അമ്പലപ്പുഴ പോലീസ് സ്‌റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാർ എം ൻ്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘം പിടികൂടിയത്.  പുതുവത്സരത്തിന് വിൽക്കുവാനായി സൂക്ഷിച്ചിരുന്ന 16 ലിറ്റർ ചാരായവും 30 ലിറ്റർ കോടയുമാണ് ഇയാളിൽ നിന്നും പിടികൂടിയത്. പുതുവൽസരത്തിൻ്റെ ഭാഗമായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം പി മോഹനചന്ദ്രൻ ഐപിഎസിന്റെ  നിർദ്ദേശാനുസരണം നടത്തിയ പെട്രോളിംഗിനിടയിൽ ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ ആണ് 16 ലിറ്റർ ചാരായം സുനിലിൻ്റെ വീട്ടിൽ നിന്നും പിടികൂടിയത്. ഇന്നലെ രാത്രി രഹസ്യാന്വേഷണ വിഭാഗം കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുനിലിന്റെ വീട് റെയ്‌ഡ്‌ ചെയ്തപ്പോഴാണ് ചാരായം വാറ്റുക ആയിരുന്ന സുനിലിനെ കൈയോടെ പിടികൂടിയത്. അയൽപ്പക്കക്കാരും മറ്റും അറിയാതിരിക്കാൻ മുറി നിറയെ ചന്ദനത്തിരി കത്തിച്ചു വെച്ചാണ് സുനിൽ ചാരായം വാറ്റിയത്. വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും രണ്ടു ഗ്യാസ് കുറ്റിയും സ്റ്റൗവും ഇയാളുടെ വീട്ടിൽ നിന്നും പിടികൂടി. അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാർ എം ൻ്റെ നേതൃത്വത്തിൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ടിനു ആർ.പി, പ്രൊബേഷൻ സബ്ബ് ഇൻസ്പെക്ടർ നന്ദു നാരായണൻ, സബ്ബ് ഇൻസ്പെക്ടർ പ്രിൻസ് എസ്, അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ ദേവസ്യ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജയശങ്കർ,നൗഫൽ സിവിൽ പോലീസ് ഓഫീസർമാരായ അമ്പാടി കെ.എസ്, രതീഷ്, ഹോം ഗാർഡ് രമേശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *