അമാവാസി പിതൃ ബലിതർപ്പണം / ഗുരുദേവ ഗിരിയിൽ വൻ തിരക്ക് .

0
IMG 20241002 WA0053

 

 

നവിമുംബൈ : കന്നിമാസഅമാവാസി ദിനമായ ഇന്ന്, നെരൂൾ ഗുരുദേവഗിരി മഹാദേവ ക്ഷേത്രാങ്കണത്തിൽ നടത്തിയ പിതൃബലി തർപ്പണത്തിൽ പങ്കെടുക്കാൻ മറുഭാഷക്കാർ ഉൾപ്പടെ നിരവധി പേർ എത്തിച്ചേർന്നതായി സമിതി ഭാരവാഹികൾ അറിയിച്ചു. ഗുരുദേവ ഗിരിയുടെ പൂമുഖത്ത് പ്രത്യേകം തയ്യാറാക്കിയ ബലി മണ്ഡപത്തിലിരുന്നുകൊണ്ട് ക്ഷേത്രം മേൽശാന്തി നൽകിയ നിർദ്ദേശങ്ങളനുസരിച്ച് എല്ലാവരും ബലിസമർപ്പിച്ചു .

. ഗുരുദേവ ഗിരിയിൽ എല്ലാ ദിവസവും ബലിയിടുന്നതിനുള്ള സൗകര്യമുണ്ടെന്നും ഒരു ദിവസം മുമ്പ് ഫോണിലൂടെ വിളിച്ചറിയിച്ച്‌ ബുക്കുചെയ്യാമെന്നും സമിതി ജനറൽ സെക്രട്ടറി ഒകെ പ്രസാദ് അറിയിച്ചു . ഫോൺ നമ്പർ : 730408 5880

Spread the love

Leave a Reply

Your email address will not be published. Required fields are marked *