ആൽവിൻ്റെ മരണം :ജോലിയുടെ ഭാഗമായുള്ള ചിത്രീകരണത്തിനിടയിലാണ് അപകടം സംഭവിച്ചതെന്ന് സുഹൃത്തുക്കൾ

0

 

കോഴിക്കോട്:റീൽസ്‌ പിടിക്കുന്നതിനിടെ വാഹനം കയറി മരിച്ചു എന്ന രീതിയിൽ പ്രചരിപ്പിച്ചു
ആൽവിൻ്റെ മരണത്തെ നിസ്സാരവൽക്കരിക്കുന്ന രീതിയിൽ മാധ്യമങ്ങളിലടക്കം വരുന്ന വാർത്തകൾ ശരിയല്ല എന്ന് ബന്ധുക്കളും സുഹൃത്തുക്കളും . സാമൂഹ്യമാധ്യമങ്ങളിൽ, റീലിസ് പിടിക്കുന്നതിനിടെ അപകടം സംഭവിച്ചതുകൊണ്ട് വരുന്ന കമന്റുകൾ ദുഃഖിപ്പിക്കുന്നുണ്ടെന്നും അവർ പറയുന്നു.
ഇന്നലെ മരണപ്പെട്ട വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷ് ബാബുവിൻ്റെ ഏകമകനാണ് ആൽവിൻ .വീഡിയോഗ്രാഫറായ ആൽവിൻ ജോലിചെയ്യുന്ന കമ്പനിയുടെ പ്രൊമോഷൻ വീഡിയോ ചിത്രീകരിക്കുന്ന സമയത്താണ് അപകടം സംഭവിച്ചത് എന്ന് അൽവിൻ്റെ സുഹൃത്തുക്കൾ പറഞ്ഞു.

“രണ്ട് വർഷം മുമ്പ് കിഡ്നി ഓപ്പറേഷന്‍ കഴിഞ്ഞ ചെറുപ്പക്കാരൻ. ആറ് മാസങ്ങൾ കൂടുമ്പോൾ മെഡിക്കൽ ചെക്കപ്പ് ചെയ്യണം. അതിനായി വിദേശത്ത് നിന്ന് നാട്ടിലെത്തും.ഭാരമുള്ള ജോലികളൊന്നും ചെയ്യാൻ സാധിക്കില്ല. വീഡിയോ ഗ്രാഫറായ ആൽവിൻ നാട്ടിലെത്തിയപ്പോൾ ഒരു കമ്പനിയുടെ പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നു . പരസ്യ ചിത്രീകരണത്തിനിടെ അപകടം സംഭവിച്ച് മരണപ്പെടുന്നു.
ആൽവിന്റെ പ്രായം വെറും ഇരുപത്തിയൊന്ന് വയസ്സാണ്. ചെറിയ പ്രായത്തിൽ തന്നെ തൊഴിൽ ചെയ്തു ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ. തൊഴിലിടത്ത് വെച്ച് നടന്ന അപകടത്തിൽ മരണപ്പെടുന്നു. ആ മരണത്തെയാണ് ആൾക്കൂട്ടം സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിഹസിക്കുന്നത്. ” ആൽവിൻ്റെ ഒരു സുഹൃത്ത് അമർഷത്തോടെ പറഞ്ഞു .

എന്നാൽ , ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് ആൽവിൻ മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്.അറിയിച്ചിരിക്കയാണ് ചിത്രീകരണത്തിനിടെ കടുത്ത നിയമലംഘനം നടന്നിട്ടുണ്ടെന്നും അപകടത്തിന്റെ വ്യാപ്തി പരിശോധിച്ച ശേഷം വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും എംവിഡി  പ്രതികരിച്ചു.

വീഡിയോ എടുക്കുന്ന ആല്‍വിന്‍ റോഡില്‍ നടുവില്‍ ആയിരുന്നു. ബെന്‍സ് ഡിഫന്‍ഡറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ആല്‍വിനെ ഇടിക്കുകയായിരുന്നു’, എംവിഡി വിശദീകരിച്ചു. പ്രദേശത്തുള്ള സിസിടിവി ഫൂട്ടേജുകള്‍ പരിശോധിച്ച് വരികയാണ്.. താല്‍ക്കാലിക നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാണ് ഷൂട്ടിംഗ്. അതും നിയമലംഘനമാണെന്നും എംവിഡി ഉദ്യോഗസ്ഥൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *