ഡോംബിവ്‌ലി ഹോളിഏഞ്ചൽസ് കോളേജ് കെട്ടിടത്തിൽ ‘ ഹൈലൈനിംഗ്’ സാഹസികതയുമായി പൂർവ്വ വിദ്യാർത്ഥി

0

മുംബൈ : ഡോംബിവ്‌ലി ഹോളിഏഞ്ചൽസ് ആൻഡ് ജൂനിയർ കോളേജ് കെട്ടിടത്തിൽ ‘ഹൈലൈനിംഗ് ‘ സാഹസിക പ്രകടനത്തിനായി പൂർവ്വ വിദ്യാർത്ഥി ഒരുങ്ങുന്നു.വലിയ പാറക്കെട്ടുകളെയും മലനിരകളെയും ബന്ധിപ്പിച്ച്‌ നടത്തിയ സാഹസിക ‘ കയർ യാത്ര’ യിലൂടെ പ്രശസ്‌തനായ തോഷിത് ,ജനുവരി 18 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് തൻ പഠിച്ച കോളേജ് കെട്ടിട സമുച്ഛയത്തെ ഉപയോഗിച്ചു കൊണ്ട് ‘ഹൈലൈനിംഗ് ‘ പ്രകടനം കാഴ്ചവെക്കും.

ചെറിയ പ്രായം മുതലുള്ള സാഹസിക കായിക മേഖലയിലെ തോഷിതിൻ്റെ ധൈര്യവും അർപ്പണബോധവും വൈദഗ്ധ്യവുമാണ് പലരും അപൂർവമായി കടന്നുവരാറുള്ള ഈ രംഗത്തേക്ക് അദ്ദേഹത്തെ എത്തിച്ചതെന്നും അതിനൊരു വേദി ഒരുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും മറ്റുകുട്ടികൾക്കും ഇതുവലിയ പ്രചോദനമാകുമെന്നും ഹോളിഏഞ്ചൽസ് വിദ്യാലയങ്ങളുടെ മാനേജിംഗ് ഡയറക്റ്റർ ഡോ .ഉമ്മൻ ഡേവിഡ് പറഞ്ഞു.

നിരവധി ഹൈലൈനിംഗ് പര്യവേഷണങ്ങൾചെയ്ത തോഷിത് വെല്ലുവിളികൾ സ്വീകരിക്കാനും ഭയങ്ങളെ കീഴടക്കാനും അതുല്യമായ അവസരങ്ങൾ പിന്തുടരാനും വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുമെന്നും
ഞങ്ങളുടെ സ്ഥാപനത്തിന് ഹൈലൈനിംഗ് കൊണ്ടുവരാനുള്ള തോഷിത് നായിഡുവിൻ്റെ പരിശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട് എന്നും ഹോളി ഏഞ്ചൽസ് ജൂനിയർ കോളേജ് പ്രിൻസിപ്പൽ ബിജോയ് ഉമ്മൻ പറഞ്ഞു.

വിദ്യാർത്ഥികൾക്കിടയിൽ സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമാണിതെന്നും ധൈര്യം, സർഗ്ഗാത്മകത, സാഹസികത എന്നിവ വിദ്യാർത്ഥികളിൽ വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കിടയിലുള്ള ഈ ഹൈലൈനിംഗ് പ്രകടനം കാര്യമായ ശ്രദ്ധ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്ഥപനത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ഇതൊരു നാഴികക്കല്ലായി അടയാളപ്പെടുത്തുമെന്നും ബിജോയ് ഉമ്മൻ പറഞ്ഞു.

 

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *