തലമുറകളുടെ ഒത്തു ചേരലിന് കുന്തിരിക്കൽ സിഎംഎസ് ഹൈസ്ക്കൂൾ അണിഞ്ഞ് ഒരുങ്ങി: 17ന് കൊടിയേറും.
എടത്വാ : തലവടി കുന്തിരിക്കൽ സി.എം.എസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമം മെയ് 19ന് നടക്കും. അതിന് മുന്നോടിയായി 17ന് രാവിലെ 9ന് കൊടിയേറും. പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ കൊടിയേറ്റ് കർമ്മം നിർവഹിക്കും. ഹെഡ്‍മാസ്റ്റര്‍ റെജില്‍ സാം മാത്യു അധ്യക്ഷത വഹിക്കും. ഇക്കഴിഞ്ഞ എസ്. എസ് എൽ സി പരീക്ഷയില്‍ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കും.
19ന് ഉച്ചയ്ക്ക് 2മണിക്ക് തോമസ് നോർട്ടൻ നഗറിൽ നടക്കുന്ന ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ അധ്യക്ഷത വഹിക്കും. തോമസ് കെ തോമസ് എംഎൽഎ ഗുരുവന്ദനം നടത്തും. സി. എസ്. ഐ സഭ മുൻ മോഡറേറ്ററും പൂർവ്വ വിദ്യാർത്ഥിയുമായ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ മുഖ്യ പ്രഭാഷണം നടത്തും.ഇൻഡ്യ പെന്തെ കോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റും പൂർവ്വ വിദ്യാർത്ഥിയുമായ റവ.ഡോ.കെ.സി.ജോൺ പ്രതിഭാ പുരസ്ക്കാരം സമ്മാനിക്കും.വിദേശ രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെ നിരവധി പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുക്കും