ആലപ്പുഴ എസ് പി സിയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു

0
ALPY SP
ആലപ്പുഴ : ജില്ലാ എസ് പി സി (സ്റ്റുഡൻറ് പോലീസ് കേഡറ്റ്) പ്രൊജക്ടിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ എസ്പി സി കേഡറ്റുകൾക്കും മറ്റുള്ള കുട്ടികൾക്കുമായുള്ള ക്വിസ്സ് മത്സരം WIZKID 2025, 25 -10 -2025 തീയതി ആലപ്പുഴ പഴവങ്ങാടി കാർമ്മൽ അക്കാദമി ഹാളിൽ വെച്ച് സംഘടിപ്പിച്ചു. ജില്ലയിലെ 58 ഹൈസ്കൂളുകളിലെയും 12 ഹയർ സെക്കൻ്ററി സ്കൂളുകളിലെയും എസ്പിസി കേഡറ്റുകളും നോൺ എസ്പിസി കേഡറ്റുകളും പങ്കെടുത്തു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം പി മോഹന ചന്ദ്രൻ ഐപിഎസ് മത്സരങ്ങൾ  ഉദ്ഘാടനം ചെയ്തു. ലീഗൽ സർവ്വീസസ് സെക്രട്ടറിയും സബ്ബ് ജഡ്ജുമായ പ്രമോദ് മുരളി വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് പ്രൈസ്സുകളും വിതരണം ചെയ്തു.
അഡീഷണൽ പോലീസ് സൂപ്രണ്ടും എസ് പി സി ജില്ലാ നോഡൽ ഓഫീസറുമായ ജിൽസൻ മാത്യു അദ്ധ്യക്ഷനായ ചടങ്ങിൽ ആലപ്പുഴ ഡിവൈഎസ്പി ബിജു വി നായർ, ആലപ്പുഴ DEO ജീവ സി വി, കാർമ്മൽ HSS മാനേജർ ഫാദർ മാത്യു നടു മുറ്റം മുല്ലയ്ക്കൽ വാർഡ് കൗൺസിലർ സതീദേവി, സൗത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ റെജി രാജ് എസ് പി സി അസിസ്റ്റൻറ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ അസ്‌ലം എം എസ്സ്, പിടിഎ പ്രസിഡൻറ് നസറുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു. ഹയർ സെക്കൻ്ററി വിഭാഗത്തിൽ GBHSS കായംകുളം ഒന്നാം സ്ഥാനവും നായർ സമാജം HSS രണ്ടാം സ്ഥാനവും GHSS  കുടശ്ശനാട്  മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ  GHS പറവൂർ ഒന്നാം സ്ഥാനവും SNHS പൂച്ചാക്കൽ രണ്ടാം സ്ഥാനവും ചേർത്തല സൗത്ത് HS  മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്വിസ്സ് മാസ്റ്റർ രാജേഷ് മത്സരങ്ങൾ നയിച്ചു. എസ്പിസി സിപിഓ മാരായ  ദീപ,  സിന്ധു ,മറ്റ് ടീച്ചർമാർ, ഡ്രിൽ ഇൻസ്പെക്ടർമാർ,  പോലീസുദ്യോഗസ്ഥരായ ഗിരീഷ് , അഖിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *