പൊലീസിൽ പരാതി നൽകിയതിന് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച്
ആലപ്പുഴ: കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യ കൊടുത്ത പൊലീസ് പരാതിയിൽ ക്ഷുഭിതനായ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. പൂചാക്കൽ തളിയാപറമ്പിലാണ് സംഭവം. പൂചാക്കൽ അടിച്ചറാനികത്തി വീട്ടിലെ സന്ധ്യക്കാണ് ഭർത്താവായ ജിനചന്ദ്രനിൽ നിന്ന് അക്രമം നേരിടേണ്ടി വന്നത്. ഇയാൾ ഒളിവിലാണ്. ചൊവാഴ്ച വൈകീട്ടായിരുന്നു സംഭവം.
കുടുംബപ്രശ്നങ്ങളെ ചൊല്ലി ഇരുവരും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ഇതെ തുടർന്ന് സന്ധ്യ ജിനചന്ദ്രനെതിരെ പൊലീസിൽ പരാതി കൊടുത്തിരുന്നു. പരാതി നൽകി തിരികെ എത്തിയ ശേഷമാണ് ഇയാൾ സന്ധ്യയെ വെട്ടി പരിക്കേൽപ്പിച്ചത്. സന്ധ്യയക്ക് കഴുത്തിലും തലയ്ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ വിദഗ്ത ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.