ആലപ്പുഴയിൽ വൻ മയക്ക് മരുന്ന് വേട്ട : അര കിലോയോളം എംഡിഎംഎ പിടികൂടി
ആലപ്പുഴ : അരൂരിൽ 430 ഗ്രാം എംഡിഎംഎ യുമായി കോഴിക്കോട് ഫറുക്ക് വെളുത്തേടത്ത് വീട്ടിൽ 29 വയസ്സുള്ള ശ്രീമോൻ എന്നയാളെയാണ് ഇയാൾ വാടകയ്ക്ക് തമസിക്കുന്ന വീട്ടിൽ നിന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരുർ പോലിസും ചേർന്ന് പിടി കൂടിയത്. ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്ക് മരുന്ന് വേട്ടയാണ് ഇത്. രണ്ടുദിവസമായി ഇയാളെ രഹസ്യമായി പിന്തുടർന്നും ഇയാളുടെ വീട്ടിലേക്കുള്ള സിസിടിവികൾ പോലീസ് നിരീക്ഷിച്ചുമാണ് പ്രതിയെ വലയിലാക്കിയത്. ഇയാൾക്കെതിരെ കേരളത്തിലെ വിവിധ പോലിസ് സ്റ്റേഷനുകളിൽ നിരവധി NDPS, POCSO കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾ കഴിഞ്ഞ ഒരു മാസമായി അരൂരിൽ വാടയ്ക്ക് താമസിച്ച് വരികയായിരുന്നു.
മറ്റ് ജില്ലകളിൽ കേസ് നടത്തുന്നതിനുവേണ്ടിയാണ് ഇയാൾ ഇത്രയും വലിയളവിൽ MDMA വാങ്ങി വിൽപ്പനയ്ക്ക് എത്തിച്ചത്. ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ അളവ് MDMA യാണ് പോലിസ് പിടികുടിയത്. ആലപ്പുഴ ജില്ലാ പോലിസ് മേധാവി എംപി മോഹനചന്ദ്രൻ IPS ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷൻ B യുടെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർത്തല ഡിവൈഎസ്പി അനിൽകുമാറിൻ്റെ നേതൃത്വത്തിൽ അരൂർ CI പ്രതാപചന്ദ്രൻ, SI ഗിതുമോൾ , GS I സാജൻ, cpo മാരായ ശ്രീജിത്ത്, ശ്യംജിത്ത്, റിക്ഷേഷ്, പ്രശാന്ത്, രതീഷ് എന്നിവരാണ് പ്രതിയെയും ലഹരി വസ്തുക്കളും പിടികുടിയത്.
