‘യുഡിഎഫ് സ്ഥാനാർത്ഥിയും മീഡിയ വിങും തന്നെ വ്യക്തിഹത്യ നടത്തുന്നു’; കെ.കെ ശൈലജ
സ്ഥാനാർഥി എന്ന നിലയിൽ യുഡിഎഫും സ്ഥാനാർഥിയും മീഡിയ വിങ്ങും തന്നെ വ്യക്തിഹത്യ നടത്തുന്നു എന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ. തന്നെ തേജോവധം ചെയ്യുന്നത് ഇപ്പോൾ സ്ഥിരമാണ്. തന്നോട് ധാർമികതയില്ലാതെ പെരുമാറുന്നു. ഇത്ര വ്യക്തിഹത്യ നേരിടുന്നത് ജീവിതത്തിൽ ആദ്യമായാണെന്നും കെകെ ശൈലജ പറഞ്ഞു. ‘എൻ്റെ വടകര KL11’ എന്ന ഇൻസ്റ്റാ പേജിൽ മോശം ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കുന്നതായും പരാതി.കുടുംബ പേജുകളിലാണ് ഇത് കൂടുതലായ് വരുന്നത്. തനിക്ക് പിന്തുണ ഏറുന്നത് കണ്ടാവും കുടുംബ പേജിൽ അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്നത്.
പാനൂർ ബോംബ് സ്ഫോടനത്തിൽ പാർട്ടിയ്ക്ക് പങ്കില്ല. പ്രതിയ്ക്കൊപ്പം താൻ നിൽക്കുന്ന ഫോട്ടോ വ്യാപകമായി പ്രചരിപ്പിക്കുന്നു. നൗഫൽ കൊട്ടിയത്ത് എന്ന ചെറുപ്പക്കാരൻ്റെ ചിത്രമാണ് അമൽ കൃഷ്ണയുടെന്ന് പറഞ്ഞു പ്രചരിപ്പിച്ചത്. കാന്തപുരം എ.പി അബൂബക്കർ മുസലിയാരുടെ ലെറ്റർ പാഡ് കൃത്രിമമായി ഉണ്ടാക്കി ടീച്ചറമ്മയല്ല, ബോമ്പ് അമ്മ എന്ന് വിളിക്കണം എന്ന് എഴുതി പ്രചരിപ്പിച്ചു.ജനത്തിനും വിശ്വാസികൾക്കും ശരി കൃത്യമായി മനസ്സിലാക്കും. എതിർ സ്ഥാനാർഥിയുടെ അറിവോടെയല്ല ഇത് എന്നത് വിശ്വസിനീയമല്ല. അദ്ദേഹത്തിൻ്റെ അറിവോടെയാണ് ദുഷ്പ്രചാരണം നടക്കുന്നത്. ഇത് തടയുകയല്ലേ വേണ്ടത്? താൻ ഒരുപാട് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കാൾക്കെതിരെ മത്സരിച്ചിട്ടുണ്ട്. എന്നാൽ ഇതുപോലെ വ്യക്തിഹത്യ അതാധ്യമെന്ന് ശൈലജ.
തെറിക്ക് വേണ്ടി ഒരു സംഘത്തെ കൊണ്ടുവന്നതാണ്. സ്ഥാനാർഥിയുടെ അറിവോടെയാണിത്. ഇത് നിങ്ങൾക്ക് ബൂമറാങ്ങായി വരും. തന്നെ കരിവാരിത്തേച്ചാൽ ജനം മനസിലാക്കും. നുണപ്രചാരണത്തിൽ വോട്ടർമാർ വിശ്വസിക്കരുത്. തന്നെപ്പറ്റി അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ നേരിട്ട് ചോദിക്കാം. തെരഞ്ഞെടുപ്പ് കമ്മിഷനും വരണാധികാരിക്കും വീണ്ടും പരാതി നൽകും.