കാൻസർബാധിതയായ ഭാര്യയെ ജീവിതത്തിലേക്ക് തിരികെകൊണ്ടു വന്ന യുവാവ്

0

ഒരു ഭർത്താവ് മരണത്തിന്റെ വക്കിൽ നിന്നും ഭാര്യയെ തിരികെ കൊണ്ടുവരാൻ ചെയ്ത ചില കാര്യങ്ങളാണ് ഇപ്പോൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുത്. ചൈനയിലെ ഗ്വാങ്‌സി പ്രവിശ്യയിൽ നിന്നുള്ള യുവാവിന്റെ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് സൗത്ത് ചൈന മോർണിം​ഗ് പോസ്റ്റാണ്.

30 വയസ്സുള്ള ഡെങ് യൂകായിയുടെ ഭാര്യയ്ക്ക് കാൻസർ ആയിരുന്നു. ഭാര്യയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ തന്നെത്തന്നെ സമർപ്പിക്കുകയായിരുന്നു ഡെങ് എന്ന യുവാവ് ചെയ്തത് . ഭാര്യയുടെ ചികിത്സക്കായി രണ്ട് ദശലക്ഷം യുവാൻ (2,38,88,563.27) ആണ് ഡെങ് ചെലവഴിച്ചത്. ഒരിക്കലും അവളെ വിട്ടുപോകാതെ അവൾക്കൊപ്പം തന്നെ ആ യുവാവ് നിന്നു.

ഡെങ്ങും ഭാര്യ മെയ്ദിയും 2016 -ൽ ഒരു സുഹൃത്തിന്റെ വിവാഹത്തിനിടെയാണ് കണ്ടുമുട്ടുന്നത്. അവൾക്ക് കാൻസറാണ് എന്ന് അറിഞ്ഞിട്ടും അവൾക്കൊപ്പം തന്നെ അയാൾ ജീവിക്കാനാ​ഗ്രഹിക്കുകയായിരുന്നു. 2019 -ൽ ഇരുവരും വിവാഹിതരായി. നിന്നെ ചികിത്സിക്കുമെന്നും ഒപ്പം നിൽക്കുമെന്നും ഡെങ് മെയ്ദിക്ക് വാക്ക് കൊടുത്തു. 2021 -ൽ ഇവർക്ക് ഹന്ന എന്ന മകളും ജനിച്ചു.

ഒരു വർഷം കഴിഞ്ഞപ്പോൾ അവളുടെ ആരോ​ഗ്യസ്ഥിതി വളരെ മോശമാവുകയായിരുന്നു. പിന്നീട്, അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ഘട്ടത്തിൽ സാമ്പത്തികബാധ്യതയെ കുറിച്ചോർത്ത് ഇനിയും തന്നെ ചികിത്സിക്കുന്നത് പാഴാണ് എന്ന് പറഞ്ഞ് മെയ്ദി പറയുകയും തന്നെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു.

അങ്ങനെ മെയ്ദിയെ വീട്ടിലെത്തിച്ചു. മകൾ അവൾക്ക് അവസാനത്തെ യാത്രയയപ്പ് പോലും നൽകികഴിഞ്ഞിരുന്നു . വീട്ടിൽ നിന്നുള്ള വീഡിയോ ഡെങ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. ഇതാണ് കാര്യങ്ങളെല്ലാം മാറ്റിമറിച്ചത്. നൂറുകണക്കിനാളുകൾ ഇവരെ സഹായിക്കാനായി രം​ഗത്ത്എത്തി. അങ്ങനെ മെയ്ദിയെ വീണ്ടും ആശുപത്രിയിലാക്കി.

ഡെങ് ജോലിക്ക് പോലും പോകാതെ ഭാര്യയ്ക്ക് വേണ്ടി പാടുകയും നൃത്തം ചെയ്യുകയും ഒക്കെ ചെയ്ത് അവളെ പൊസിറ്റീവായി നിലനിർത്താൻ നോക്കും. അത്ഭുതകരമെന്ന് പറയട്ടെ, കോമയിലായിരുന്ന മെയ്ദി ജീവിതത്തിലേക്ക് തിരികെവന്നു. ഇന്ന് മെയ്ദിക്ക് സഹായം കൂടാതെ നടക്കാനാവും, ഒരു ചെറിയ കടയും അവൾ ഇപ്പോൾ നടത്തുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *