സർവകക്ഷി അനുസ്മരണയോഗം ഓഗസ്റ്റ് 10ന്

മുംബൈ :അന്തരിച്ച സിപിഎം മുൻ പോളിറ്റ്ബ്യുറോ അംഗവും കേരള മുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് വേണ്ടി ഉല്ലാസ് നഗറിൽ, സിപിഎം സൗത്ത് താനെ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് 10ന് -ഞായറാഴ്ച ,ഉല്ലാസ് നഗർ ആർട്സ്&വെൽഫെയർ അസോസിയേഷൻ്റെ കൈരളി ഹാളിൽ ( ഉല്ലാസ് നഗർ 4-(ഈസ്റ്റ്) സുഭാഷ് ടേക്കടി ) ചേരുന്ന അനുസ്‌മരണ യോഗത്തിലേയ്ക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സിപിഎം താനേ സൗത്ത് താലൂക്ക് കമ്മിറ്റിക്കുവേണ്ടി താലൂക്ക് സെക്രട്ടറി പികെ ലാലി അറിയിച്ചു.
ഫോൺ:8888006149