അഖില മഹാരാഷ്ട്ര മലയാളി- ബാഡ്മിൻ്റൺ ടൂർണ്ണമെന്റ് : ഏപ്രിൽ 6 ന് പുനെയിൽ

0

മുംബൈ : ‘ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ് – ഫെയ്മ മഹാരാഷ്ട്ര യുവജനവേദി യുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ 36 ജില്ലകളിൽ താമസിക്കുന്ന മലയാളികൾക്കായി സംഘടിപ്പിക്കുന്ന ഒന്നാമത് അഖില മഹാരാഷ്ട്ര മലയാളി ബാഡ്മിൻ്റൺ മൽസരം ഏപ്രിൽ 6 ന് പൂനെ അക്കൂർടി എയ്സ് അരീനാ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

സംസ്ഥാനത്തെ 36 ജില്ലകളിൽ വസിക്കുന്ന മലയാളികൾക്കുവേണ്ടി ആദ്യമായി നടക്കുന്ന മൽസരത്തിൽ സ്ത്രീകൾ, കുട്ടികൾ പ്രായമുള്ളവർ മുതലായ കാറ്റഗറിയിൽ 118 ടീമുകൾ മൽസരത്തിൽ അണിനിരക്കും. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകുന്നതോടൊപ്പം ഏറ്റവും കൂടുതൽ പോയൻ്റുകൾ കരസ്ഥമാക്കുന്ന മലയാളി സംഘടനയ്ക്ക് ഫെയ്മ കപ്പ് എവർ റോളിംഗ് ട്രോഫിയും നൽകുന്നതായിരിക്കും.

ഉൽഘാടന ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ പി.വി ഭാസ്കരൻ (ചിഞ്ചുവാഡ് മലയാളി സമാജം ) അധ്യക്ഷത വഹിക്കും. സ്വാഗത സംഘം ജനറൽ കൺവീനർ ടി.ജി സുരേഷ്കുമാർ സ്വാഗതം ആശംസിക്കും. മുഖ്യാതിഥി അന്താരാഷ്ട്ര ബാഡ്മിൻ്റൺ താരമായ ഡോ. നിർമ്മല കോട്നിസ് മത്സരം ഉൽഘാടനം ചെയ്യും .

ടി.പി വിജയൻ ( പ്രസിഡൻ്റ് ,ചിഞ്ചുവാഡ് മലയാളി സമാജം), റഫീഖ് എസ് – കേരളാ ഗവൺമെൻ്റ് അണ്ടർ സെക്രട്ടറി / നോർക്കാ ഡെവലപ്പ്മെൻ്റ് ഓഫീസർ മുംബൈ, കെ.എം മോഹൻ – പ്രസിഡൻ്റ് – ഫെയ്മ മഹാരാഷ്ട്ര, അനു ബി നായർ – ഖജാൻജി -ഫെയ്മ മഹാരാഷ്ട്ര ,സുധീർ നായർ ( ജനറൽ സെക്രട്ടറി -ചിഞ്ചുവാഡ് മലയാളി സമാജം) , അജയകുമാർ ( ഖജാൻജി- ചിഞ്ചുവാഡ് മലയാളി സമാജം), കബീർ അഹമ്മദ് – ജനറൽ സെക്രട്ടറി – ഔറംഗബാദ് മലയാളി സമാജം,വേലായുധൻ മാരാർ – വാഗ്‌ദേവത, കബീർ – പ്രസിഡൻ്റ്-  മുസ്ലീം ജമായത്ത് പൂനെ കോർപ്പറേഷൻ എന്നിവർ അതിഥികളായിരിക്കും.

സമാപന സമ്മേളന ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ പി വി ഭാസ്കരൻ അധ്യക്ഷനാകും ഫെയ്മ മഹാരാഷ്ട്ര യുവജനവേദി പ്രസിഡൻ്റ് അരുൺ കൃഷ്ണ സ്വാഗതം ആശംസിക്കും.മുഖ്യാതിഥിയായി മുൻ പൂനെ കോർപ്പറേഷൻ അംഗം ബാബു നായർ, അതിഥികളായി ജയപ്രകാശ് നായർ – വർക്കിങ്ങ് പ്രസിഡൻ്റ് , പി .പി .അശോകൻ ജനറൽ സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര , ഷനൂപ് നായർ ( ചിഞ്ചുവാഡ് മലയാളി സമാജം, രവി എൻപി ( മാതൃഭൂമി) , യാഷ്മ അനിൽകുമാർ -സംസ്ഥാന സെക്രട്ടറി യൂത്ത് വിംഗ് , ഡോ. രമ്യാ പിള്ള – പ്രസിഡൻ്റ് പൂനെ സോൺ യൂത്ത് വിംഗ് എന്നിവർ പങ്കെടുക്കും.

സമ്മാനദാനം പ്രമുഖവ്യക്തികൾ / സ്പോൺസർ പ്രതിനിധികൾ / സംഘാടക സമിതി ഭാരവാഹികൾ എന്നിവർ നിർവഹിക്കും.

കൃതഞ്ജത – ജിബിൻ ചാലിൽ

Spread the love

Leave a Reply

Your email address will not be published. Required fields are marked *