തെരഞ്ഞെടുപ്പുകൾ എല്ലാം സുതാര്യം : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

0

 

ന്യുഡൽഹി: എല്ലാ തെരഞ്ഞെടുപ്പുകളും സുതാര്യമായാണ് നടക്കുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ്കുമാർ .വോട്ടിംഗ് മെഷീനെതിരെ ഉയരുന്ന പരാതികൾ അടിസ്ഥാനരഹിതമാണെന്നു അദ്ദേഹം പറഞ്ഞു.. ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിലുണ്ട് .എന്നാൽ ഇ വിഎംനെതിരെ ഉയർത്തുന്ന ചോദ്യങ്ങൾ അടിസ്ഥാന രഹിതമാണ്‌. EVM ആർക്കും ഹാക്ക് ചെയ്യാൻ കഴിയില്ല എന്നതാണ് യഥാർത്ഥ വസ്തുത. മെഷീൻ തുടർച്ചയായി പരിശോധനയ്ക്ക് വിധേയമാക്കും.ഒരുതരത്തിലുള്ള ക്രമക്കേടും ഇതിൽ നടക്കില്ല . ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതിനായി വിളിച്ച വാർത്താസമ്മേളനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആമുഖമായി തെരഞ്ഞെടുപ്പ് പ്രക്രിയയെകുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *