എല്ലാ വിമാനങ്ങളും അടിയന്തരമായി എഞ്ചിൻ സ്വിച്ച് പരിശോധിക്കണം; DGCAയുടെ കർശന ഉത്തരവ്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാന ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വിമാനങ്ങള്‍ കര്‍ശനമായി പരിശോധിക്കാൻ ഉത്തരവിട്ട് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ബോയിങ് ഉൾപ്പെടെയുള്ള വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കാനാണ് ഉത്തവ്. എല്ലാ വിമാന കമ്പനികളും ജൂലൈ 21 നകം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിസിഎയുടെ പുതിയ ഉത്തരവില്‍ വ്യക്തമാക്കന്നു.
അഹമ്മദാബാദ് വിമാനാപകടത്തില്‍ 260 പേര്‍ക്ക് ജീവൻ നഷ്‌ടമായിരുന്നു. എഞ്ചിൻ സ്വിച്ച് ഓഫായതാകാം അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സുരക്ഷയുടെ ഭാഗമായാണ് ഇപ്പോള്‍ എല്ലാ വിമാനങ്ങളും എഞ്ചിൻ സ്വിച്ചുകളുടെ പ്രവര്‍ത്തനം പരിശോധിക്കണമെന്ന് നിര്‍ദേശം നല്‍കിയത്. ബോയിങ് 717, 737, 747, 757, 767, 787 എന്നിവയുൾപ്പെടെ വിവിധ ബോയിങ് വിമാനങ്ങളും ഉത്തരവ് പാലിക്കണം.
ഇന്ധന നിയന്ത്രണ സ്വിച്ച് ലോക്ക് ഇന്ധന നിയന്ത്രണത്തിൽ നിന്നും കോക്ക്പിറ്റ് സ്വിച്ച് ഗിയറിൽ നിന്നും വേർപെടുത്താനുള്ള സാധ്യത ഉത്തരവില്‍ വിവരിച്ചിട്ടുണ്ട്, ഇത് വിമാനത്തിൻ്റെ പറക്കലിനിടെ എഞ്ചിൻ നിയന്ത്രണത്തെ ബാധിക്കുകയും ഗുരുതരമായ സുരക്ഷാ അപകടം സൃഷ്‌ടിക്കുകയും ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്. ഓപ്പറേറ്റർമാർ പരിശോധനാ റിപ്പോര്‍ട്ടും പോസ്റ്റ്-ഇൻസ്പെക്ഷൻ റിപ്പോർട്ടും ഡിജിസിഎയ്ക്കും റീജിയണൽ ഓഫിസുകൾക്കും സമർപ്പിക്കേണ്ടതുണ്ട്.ബോയിങ് വിമാനങ്ങളുടെ നിരവധി മോഡലുകളിൽ ഇന്ധന നിയന്ത്രണ സ്വിച്ചുമായി ബന്ധപ്പെട്ട പ്രശ്‌ന സാധ്യത ചൂണ്ടിക്കാട്ടി അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ (FAA) പ്രത്യേകം ജാഗ്രതി നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇത് വിശദീകരിച്ചു കൊണ്ടാണ് ഡിജിസിഎ അടിയന്തരമായി പരിശോധന നടത്തണമെന്ന് എല്ലാ വിമാന കമ്പനികളോടും നിര്‍ദേശിച്ചത്. വിമാനങ്ങള്‍ക്ക് ആവശ്യമായ വായുസഞ്ചാരവും പ്രവർത്തനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ ജൂണ്‍ 21നകം സമയപരിധി കർശനമായി പാലിക്കേണ്ടത് അത്യാവശ്യമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.