ലിഫ്റ്റ് ചോദിച്ച സമയം ബൈക്ക് നിർത്താതെ പോയതിന്റെ പേരിൽ ദേഹോപദ്രവം ഏല്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു
ആലപ്പുഴ : ലിഫ്റ്റ് ചോദിച്ചിട്ട് ബൈക്ക് നിർത്താതെ പോയതിനെ തുടർന്ന് ഉണ്ടായ തർക്കത്തിൽ ബൈക്ക് തല്ലിപൊളിക്കുകയും, ആയത് ചോദ്യം ചെയ്തയാളെ അരിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുയും ചെയ്തയാളെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് 8-ാം വാർഡിൽ എസ്.എൻ പുരം പി.ഒ യിൽ കാർത്തുവെളി വീട്ടിൽ 39 വയസ്സുള്ള സുനീഷ് കൃത്യത്തിന് ശേഷം ഒളിവിൽ പോകുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ 16-12-2025 തീയതി മാരാരിക്കുളം റെയിൽവേ സ്റ്റേഷന് സമിപം വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. 13-12-2025 തീയതി മാരാരിക്കുളം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള തിരുവിഴ ഭാഗത്ത് വെച്ച് ബൈക്കിന് പ്രതി ലിഫ്റ്റ് ചോദിക്കുകയും ബൈക്ക് നിർത്താതെ പോയതിൽ ഉള്ള വൈരാഗ്യത്തെ തുടർന്ന് ബൈക്ക് ഇറങ്ങിവന്ന വീട്ടിലെത്തി പ്രതി ബഹളം വയ്ക്കുകയും ചെയ്തു . ഈ സംഭവം അറിഞ്ഞു ബൈക്കിൽ പോയ ആൾ, സുനീഷ് ബഹളം വെച്ച വീട്ടിലെത്തിയ സമയം ബൈക്ക് നിർത്താതെ പോയതിലുള്ള വൈരാഗ്യത്തെ തുടർന്ന് സുനീഷ് ബൈക്ക് തല്ലിപൊളിക്കുകയും ഈ കാര്യം അന്വേഷിക്കുവാൻ എത്തിയ വീട്ടുടമസ്ഥന്റെ ചെറുമകന്റെ സുഹൃത്തിനെ ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും അരിവാൾ കൊണ്ട് മുതുകിന് വെട്ടി പരുക്കേല്പിച്ചതിലേയ്ക്ക് നരഹത്യശ്രമത്തിന് മാരാരിക്കുളം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സുനീഷ് പിടിയിലായത്. മാരാരിക്കുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോഹിത്.പി.കെ, സബ്ബ് ഇൻസ്പെക്ടർമാരായ ബിജുക്കുട്ടൻ, സുനിൽകുമാർ.ടി, എ.എസ്.ഐ മജ്ഞുഷ, സി.പി.ഒ മാരായ സുരേഷ്.ആർ.ഡി, ശ്യാംകുമാർ, മണികണ്ഠൻ എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
