മുഖം വെളുക്കാന്‍ ഉള്ള ആ സീക്രട്ട് വെളിപ്പെടുത്തി ആലീസ് ക്രിസ്റ്റി

0

മിനിസ്‌ക്രീന്‍ സീരിയലുകളിലൂടെയും ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് ആലീസ് ക്രിസ്റ്റി. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും സജീവമായ നടി തന്റെ കുടുംബ വിശേഷങ്ങളും യാത്രകളും ഫുഡ് വീഡിയോകളും ഒക്കെയാണ് അവിടെ പങ്കുവയ്ക്കാറുള്ളത്. എന്നാല്‍ ഇത്തവണ അല്പം വ്യത്യസ്തമായി ഒരു സ്‌കിന്‍ കെയര്‍ വീഡിയോയുമായി യുട്യൂബ് ചാനലിൽ എത്തിയിരിക്കുകയാണ് നടി.

വെളുക്കാന്‍ വേണ്ടി എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചുകൊണ്ട് നിരന്തരമായി കമന്റില്‍ വരുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ആലീസ് ക്രിസ്റ്റിയുടെ പുതിയ വീഡിയോ. ഇതൊരു പ്രമോഷന്‍ വീഡിയോ അല്ല എന്ന് നടി പ്രത്യേകം പറയുന്നുണ്ട്. സ്‌കിന്‍ കെയറിന്റെ ഭാഗമായി ഏതെങ്കിലും പുതിയ പ്രൊഡക്ട് ഉപയോഗിക്കുന്നതിന് മുന്‍പ് ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ഒരു ഡെര്‍മറ്റോളജി ഡോക്ടറെ കാണുക എന്നതാണ്. ഡോക്ടറെ കണ്ട് രക്തം പരിശോധിച്ചാല്‍ വിറ്റാമിന്‍ ഡിയുടെ കുറവ് ഉണ്ടെങ്കില്‍ പറയും. വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ മുടികൊഴിച്ചില്‍ അടക്കമുള്ള പ്രശ്‌നങ്ങളുണ്ടാവും. അത് പരിഹരിച്ചതിന് ശേഷം മാത്രമേ ഏതൊരു പ്രൊഡക്ടും ഉപയോഗിക്കാന്‍ പാടുള്ളൂ, എങ്കില്‍ മാത്രമേ മാറ്റം നിങ്ങള്‍ക്ക് മനസ്സിലാകുകയുള്ളൂ എന്ന് ആലീസ് തുടക്കം തന്നെ പറയുന്നുണ്ട്.

അതിന് ശേഷം രാവിലെ മുതല്‍ താന്‍ ഉപയോഗിക്കുന്ന ഓരോ പ്രൊഡക്ടുകളും അലീസ് പരിചയപ്പെടുത്തി. രാവിലെ ഒരു ക്ലെന്‍സര്‍ ഉപയോഗിച്ചാണ് മുഖം ക്ലീന്‍ ചെയ്യുന്നത്. മേക്കപ് ഇടുന്നതിന് മുന്‍പും, ഇട്ടു കഴിഞ്ഞാലും മുഖം നന്നായി വൃത്തിയാക്കണം. സ്‌കിന്‍ ടോണ്‍ മനസ്സിലാക്കിയതിന് ശേഷം ഫേസ് വാഷ് ഉപയോഗിക്കുക. സെന്ഡസിറ്റീവ് സ്‌കിന്‍ ഉള്ളവര്‍ എപ്പോഴും മൈല്‍ഡ് ആയിട്ടുള്ള പ്രൊഡക്ടുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

എന്തൊക്കെ പ്രൊഡക്ട് ഉപയോഗിച്ചാലും പെട്ടന്ന് ഒരു മാറ്റം മാജിക് പോലെ സംഭവിക്കും എന്ന് കരുതരുത്. ഓരോ മാറ്റവും ചെറുതായി തുടങ്ങുകയേയുള്ളൂ. അതൊരു വലിയ മാറ്റമായി പ്രതിഫലിക്കണമെങ്കില്‍ ദിവസങ്ങളെടുക്കും. ഒന്നര മാസം ഈ പ്രൊഡക്ടുകള്‍ എല്ലാം ഉപയോഗിച്ചതിന് ശേഷമാണ് ഇപ്പോള്‍ നിങ്ങളോട് വന്ന് പറയുന്നത് എന്നും ആലീസ് വ്യക്തമാക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *