മദ്യപിച്ച് ഗൂഗിൾ മാപ്പ് വഴി വാഹനമൊടിച്ചു :അഷ്ടമുടി കായലിൽ വീഴാതെ രക്ഷപ്പെട്ടത് തലനാരിയിലേക്ക്

കൊല്ലം :മദ്യപിച്ച് ഗൂഗിൾ മാപ്പ് വഴി കണ്ടെയ്നർ വാഹനമൊടിച്ചു അപകടം. വാഹനം അഷ്ടമുടി കായലിൽ പതിക്കാതെ രക്ഷപ്പെട്ടത് തലനാരിയിലേക്ക്. പ്രദേശത്തെ നിരവധി വീടുകളും,കെഎസ്ഇബി ലൈനുകളും തകർത്താണ് വാഹനം മുന്നോട്ടുപോയത്.
കൊല്ലം കുണ്ടറ പഞ്ചായത്തിലെ റോഡുകട വാർഡിൽ കഴിഞ്ഞദിവസം രാത്രിയാണ് കണ്ടെയ്നർ വാഹന എത്തിച്ചേരുന്നത്.ചെറിയ റോഡിലൂടെ കണ്ടെയ്നർ കടത്തി കൊണ്ടുവന്നതോടുകൂടി നിരവധി വീടുകളുടെ ഷീറ്റുകൾ,വീടുകളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ സംവിധാനങ്ങൾ,കെഎസ്ഇബി ഇലക്ട്രിക് ലൈനുകൾ,തുടങ്ങി നിരവധി നാശനഷ്ടങ്ങൾ ഉണ്ടാക്കി കൊണ്ടാണ് വാഹനം ഉള്ളിലേക്ക് കടന്നുവന്നത്.ഇതുവഴി ഉള്ളിലേക്ക് കടന്നുവന്ന ശേഷം പൂഴി മണ്ണിൽ വാഹനത്തിൻ്റെ ടയറുകളും താഴ്ന്നു.പിന്നീട് ക്രൈൻ കൊണ്ടുവന്നാണ് വാഹനം കയറ്റിയത് .എറണാകുളത്തു നിന്നും ഭക്ഷണ ആവശ്യത്തിനു ഉപയോഗിക്കുന്ന ഡാൽഡ യും മായി പോയ വാഹനമാണ്,ഗൂഗിൾ മാപ്പ് നോക്കി പോക്കറ്റ് റോഡിലേക്ക് കയറിയത്.രാത്രി ആയതിനാലും മഴയുണ്ടായിരുന്നതിനാലും ഗൂഗിൾ മാപ്പ് നോക്കി വാഹനം മുന്നോട്ടു തന്നെ ഡ്രൈവർ ഓടിക്കുകയായിരുന്നു.ഡ്രൈവറും കൂടെയുണ്ടായിരുന്ന രണ്ടു പേരും നന്നേ മദ്യപിച്ചിരുന്നു. ഉഗ്രൻ ശബ്ദത്തോടുകൂടി പല വീടുകളുടെയും ഷീറ്റുകൾ,മതിലുകളിൽ സ്ഥാപിച്ചിരുന്ന ക്യാമറകൾ എന്നിവ തകർത്തുകൊണ്ട് പോകുന്നത് കണ്ടു ജനങ്ങൾ പരിഭ്രാന്തനായി.തുടർന്ന് വാഹനം കായലിലേക്ക് പോകുന്ന മണ്ണിൽ പുതഞ്ഞതോടുകൂടി ആളുകൾ ഓടികൂടി.തമിഴ്നാട്സ്വദേശികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നവർ .തുടർന്ന് രാവിലെയാണ് ക്രൈൻ ഉപയോഗിച്ച് വാഹനം മണ്ണിൽ നിന്നും എടുത്തതും പണിപെട്ടാണ് വാഹനം പോക്കറ്റ് റോഡിൽ നിന്നും പുറത്ത് എത്തിച്ചത് .തുടർന്ന് കുണ്ടറ പോലീസ് സ്റ്റേഷനിലേക്ക് വാഹനം മാറ്റി.വാഹനത്തിൻറെ ഉടമസ്ഥൻ സ്റ്റേഷനിലേക്ക് എത്തിച്ചേരാമെന്ന് പോലീസിനോട് പറഞ്ഞിട്ടുണ്ട്.