ആലപ്പുഴ ബീച്ചും പരിസരവും ശുചീകരണം നടത്തി

ആലപ്പുഴ: ജില്ലാ സ്റ്റുഡന്റസ് പോലീസ് പ്രൊജക്റ്റ് ആലപ്പുഴ, ആലപ്പുഴ ടുറിസം പോലീസ്, അർത്തുങ്കൽ തിരദേശ പോലീസ് സ്റ്റേഷൻ, ഫോർവേർഡ് ക്ലബ്, മോർണിംഗ് വാക്ക് കുട്ടായ്മ, വാടക്കനാൽ നവ മാധ്യമ കൂട്ടായ്മ, കാഞ്ഞിരംചിറ സ്പോർട്സ് ഹബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 13/1/26 തിയതി ചൊവ്വാഴ്ച രാവിലെ 7.00 മണിമുതൽ ആലപ്പുഴ ബീച്ച് ഫെസ്റ്റ്, കർണിവൽ എന്നിവ കഴിഞ്ഞതിന് ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞ ആലപ്പുഴ ബീച്ചും പരിസരവും ശുചീകര ണം നടത്തി. ടുറിസം പോലീസ് എയ്ഡ് പോസ്റ്റ് ന് സമിപം നടന്ന ചടങ്ങിൽ ബഹു: ആലപ്പുഴ ജില്ലാ പോലീസ് മേധാവി ശ്രീ :എം പി മോഹന ചന്ദ്രൻ ഐ പി എസ് ഉദ്ഘാടനം നിർവഹിച്ചു. അഡിഷണൽ എസ് പി ശ്രീ ഗിൽസൻ മാത്യു, ആലപ്പുഴ മുനിസിപ്പാലിറ്റി വാടക്കനാൽ വാർഡ് കൗൺസിലർ ശ്രീ : അംജിത്ത് കുമാർ, , എന്നിവർ സംസാരിച്ചു. സ്റ്റുഡന്റസ് പോലീസ് കോർഡിനേറ്റർ സബ്ബ് ഇൻസ്പെക്ടർ ശ്രീ അസ്ലം, എം എസ്, സബ് ഇൻസ്പെക്ടർ ബേർലി ജോസഫ്, സൗത്ത് പോലീസ് സ്റ്റേഷനിലെ എസ് ഐ പി ആർ രാജീവ് സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ പ്രതാപൻ, ടുറിസം പോലീസ് സബ്ബ് ഇൻസ്പെക്ടർ ,ശ്രീ പ്രമോദ്, ശ്രീ രാജേഷ്.പി ആർ, പോലീസ് ഉദ്യോഗസ്ഥനായ ജോസഫ്,അജയൻ, അർത്തുങ്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ ബീറ്റ് ഓഫീസർ അൻസാർ വി എച്ച്, കോസ്റ്റൽ വാർഡൻ ബിനു,ടുറിസം പോലീസ് ഉദ്യോഗസ്ഥർ,സൗത്ത് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ, സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ്, കനാൽ വാർഡ് നവമാധ്യമ കുട്ടായ്മ അംഗം ബോബൻ പള്ളുരുത്തി, മറ്റ് അംഗങ്ങൾ, കാഞ്ഞിരം ചിറ സ്പോർട്സ് ഹബ്ബ് പ്രസിഡന്റ് ശ്രീ സുനിൽ ജോർജ്, മറ്റ് അംഗങ്ങൾ, മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകർ, മുനിസിപ്പാലിറ്റി, ഡി ടി പി സി ഡെസ്റ്റിനേഷൻ യൂണിറ്റിലെ അംഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, കോസ്റ്റൽ വാർഡ്ന്മാർ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ക്ലബ് അംഗങ്ങൾ, നാട്ടുകാർ എന്നിവർ ശുചികരണത്തിൽ പങ്കാളികൾ ആയി. വേർതിരിച്ച മാലിന്യങ്ങൾ മുനിസിപ്പാലിറ്റിക്കു കൈമാറി..
