കൊല്ലത്തും ആലപ്പുഴയിലും വീട് വളഞ്ഞു എക്സൈസ്; ചാക്കിലും ഷെഡ്ഡിലും ഒളിപ്പിച്ചത് 112 ലിറ്റർ മദ്യം
മദ്യപാനം ആരോഗ്യത്തിനു ഹാനികരം
ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളാൽ എക്സൈസിന്‍റെ മിന്നൽ പരിശോധനയിൽ 112 ലിറ്റർ അനധികൃത മദ്യവുമായി വിൽപ്പന സംഘം. ആലപ്പുഴയിൽ കൊറ്റം കുളങ്ങരയിലും, കൃഷ്ണപുരത്തും, കൊല്ലം കരുനാഗപ്പള്ളി പുത്തൻതെരുവിലും അനധികൃത മദ്യവില്പനക്കാരെ എക്സൈസ് പിടികൂടി കേസ് എടുത്തു. രണ്ട് ജില്ലകളിൽ നിന്നുമായി 112 ലിറ്റർ മദ്യം എക്സൈസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴയിൽ കൊറ്റംകുളങ്ങര സ്വദേശി സുധീഷ് കുമാറിനെയാണ് 34 ലിറ്റർ മദ്യവുമായി എക്സൈസ് പിടികൂടിയത്.
സുധീഷ് കുമാറിന്‍റെ നിർമാണത്തിലിരിക്കുന്ന വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ ചാക്കുകളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. ആലപ്പുഴ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഇ കെ അനിലിന്റെ സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഷെഫീഖ്, പ്രതീഷ് പി നായർ, ടി എ അനിൽകുമാർ, പ്രിവന്റിവ് ഓഫീസർ( ഗ്രേഡ് ) ബിയാസ് ബി എം, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ജയകുമാർ ജി, കെടി ആന്റണി, വനിത സിവിൽ എക്സൈസ് ഓഫീസർ അനിത എം എന്നിവർ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
കൊല്ലത്ത് കരുനാഗപ്പള്ളി പുത്തൻതെരുവിൽ നിന്ന് അനധികൃത വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 52 ലിറ്റർ മദ്യം പിടിച്ചെടുത്തത്. ഉത്സവത്തിനും അവധി ദിവസങ്ങളിലും കച്ചവടത്തിനായി സൂക്ഷിച്ച 104 കുപ്പി മദ്യമാണ് എക്സൈസ് കണ്ടെത്തിയത്. പരിശോധനയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ പി എൽ വിജിലാൽ, പ്രിവൻ്റീവ് ഓഫിസർ എസ് ആർ ഷെറിൻരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. സാജൻ, ജിനു തങ്കച്ചൻ, ചാൾസ് എച്ച്, അൻസർ ബി, വനിത സിവിൽ എക്സൈസ് ഓഫിസർ പ്രിയങ്ക എൽ എന്നിവർ പങ്കെടുത്തു.