ആലപ്പുഴയിലെ സിപിഎം നേതാവ് ബിജെപിയിൽ…
ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ഏരിയാകമ്മിറ്റി അംഗവുമായ ബിപിൻ സി ബാബു ബിജെപിയിൽ അംഗത്വമെടുത്തു.
പാർട്ടി ഒരു വിഭാഗത്തിനായി മാത്രം ഒതുങ്ങിയെന്നും മോദിയുടെ പ്രവർത്തനങ്ങൾ ആകർഷിച്ചാണ് താൻ പാർട്ടിവിടുന്നതെന്നും ബിപിൻ ബാബു പറഞ്ഞു.സിപിഎമ്മിനെ നിയന്ത്രിക്കുന്നത് വർഗ്ഗീയ കക്ഷികളാണെന്നും മതനിരപേക്ഷത പാർട്ടിയിൽ ഇല്ലാതായതെന്നും ബിപിൻ ബാബു മാധ്യമങ്ങളൊട് പറഞ്ഞു.
എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗവുമാണ് ബിബിന്‍. കേരള സര്‍വ്വകലാശാല സെനറ്റ് അംഗവുമാണ്. കൂടുതൽ പേർ സിപിഎം വിട്ട് ബിജെപിയിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്തു വെച്ച് ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചൂഗ് ആണ് ബിബിന് അംഗ്വതം നല്‍കി സ്വീകരിച്ചത്.