ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്നും കെജ്രിവാളിനെ നീക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

0

 

ന്യൂഡൽഹി:ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ആശ്വസിക്കാം. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും കെജ്രിവാളിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കേസിന്റെ മെറിറ്റിലേക്ക് കടക്കാതെ ഹർജി തള്ളിയ കോടതി നിലവിലെ സാഹചര്യത്തിൽ കേസിൽ കോടതി ഇടപെടൽ സാധ്യമല്ലെന്ന് അറിയിച്ചു.

കഴിഞ്ഞ ആഴ്ചയാണ് മദ്യനയ അഴിമതിക്ക്സുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളിനെ ഔദ്യോഗിക വസതിയിലെത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. നിലവിൽ ഇഎൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ കഴിയുന്ന കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അതേസമയം കേസിൽ കെജ്രിവാൾ ഇന്ന് നിർണായക വെളിപ്പെടുത്തൽ നടത്തിയേക്കും എന്നാണ് സൂചന.

മദ്യനയ അഴിമതി കേസിൽ എവിടെ നിന്നാണ് പണത്തിന്റെ സ്രോതസ്സ് എന്ന കാര്യത്തിൽ അദ്ദേഹം വെളിപ്പെടുത്തൽ നടത്തും എന്ന് കെജ്രിവാളിന്റെ ഭാര്യ സുനിത പറഞ്ഞു. ഇതുവരെ ജയിലിൽ ഇരുന്നുകൊണ്ട് രണ്ട് ഉത്തരവുകളാണ് കെജ്രിവാൾ പുറപ്പെടുവിച്ചത്. ബിജെപിയെ കുറ്റപ്പെടുത്തിയ കെജ്രിവാളിന്റെ ഭാര്യ സുനിത ഡൽഹി ജനതയെ ബിജെപി കഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത് എന്നും ആരോപിച്ചു.

യുഎസും ജർമ്മനിയും കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രസ്താവനകളുമായി നേരത്തെ രംഗത്ത് വന്നിരുന്നു. കേസിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് ഇന്ത്യയോട് യുഎസും ജർമ്മനിയും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് ഡൽഹി ഹൈക്കോടതിയിൽ കെജ്രിവാൾ സമർപ്പിച്ച ഹർജി കോടതി തള്ളുകയും വിശദമായ റിപ്പോർട്ട് നൽകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഏപ്രിൽ 2 വരെ സമയം അനുവദിക്കുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *