അക്ഷരമുറ്റത്ത് കരുന്നുകൾ ഓണം ആഘോഷിച്ചു
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി അക്ഷരമുറ്റം പ്ലേ സ്കൂൾ ആൻഡ് നഴ്സറിയിൽ കുരുന്നുകൾ ഓണം ആഘോഷിച്ചു രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷപരിപാടികൾ ഓണസദ്യയോട് കൂടി മൂന്നുമണിയോട് കൂടി അവസാനിച്ചു രണ്ടു വയസുമുതൽ ആറു വയസു വരെയുള്ള ഏകദേശം നൂറോളം കുട്ടികളുടെ പാട്ട് ഡാൻസ് കസേരകളി തിരുവാതിര തുടങ്ങി നിരവധി കലാപരിപാടികൾ അരങ്ങേറി.
കൂടാതെ അധ്യാപകരുടെയും, രക്ഷിതാക്കളുടെയും കലാപരിപാടികളുമുണ്ടായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും, രക്ഷിതാക്കളും ഉൾപ്പടെ മുന്നൂറോളംപേർ ഓണസദ്യയിലും പങ്കെടുത്തു. ഒരു മാസം മുൻപ് മുതൽ അധ്യാപകർ വിദ്യാർത്ഥികൾക്ക് കലാപരിപാടികൾക്കുള്ള പരിശീലനം നൽകിയിരുന്നു