സുഭദ്രക്കുട്ടിയമ് ചെന്നിത്തലയുടെ അകമലർ പ്രകാശനം ചെയ്യ്തു.
ഷാർജ: ആലപ്പുഴ ജില്ലയിലെ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ മലയാളം ഭാഷാ അധ്യാപക സുഭദ്ര കുട്ടി അമ്മ ചെന്നിത്തലയുടെ അകമലർ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യ്തു. സാഹിത്യകാരൻ അർഷാദ് ബത്തേരി പ്രകാശനം ചെയ്യ്തു, കവി കുഴൂർ വിൽസൺ ഏറ്റ് വാങ്ങി. പുസത്കം കവി ശിവ പ്രകാശ് പരിചയപ്പെടുത്തി. അക്രമങ്ങൾക്കും അനീതികൾക്കെതിരേ സാമൂഹിക പ്രതിബദ്ധതയോടെ അടരാടുന്ന സ്ത്രീ ശബ്ദമാണ് പുസ്തകത്തിന്റെ ഉള്ളടക്കം എന്ന് അധ്യക്ഷൻ ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദ് അലി അഭിപ്രായപ്പെട്ടു. കെ.പിക്കെ വെങ്ങര, ടിം. രാമചന്ദ്രൻ, വിനയൻ, അഡ്വ. അനൂപ്, ധന്യ എന്നിവർ ആശംസകൾ നേർന്നു.