പ്രഥമ ജനമിത്ര പുരസ്കാരം എൻ.എസ്. വിജയന്

0

കൊല്ലം: ചവറ ഫ്രണ്ട്സ് തരംഗം സാഹിത്യ കലാ കേരള സാംസ്കാരിക സംഘടനയുടെ പ്രഥമ ജനമിത്ര പുരസ്കാരം എൻ.എസ്. വിജയന് . ഫ്രണ്ട്സ് തരംഗം സാഹിത്യ കലാസാംസ്കാരിക സംഘടനയുടെ മികച്ച പൊതുപ്രവർത്തനത്തിനുള്ള പ്രഥമ ജനമിത്ര പുരസ്കാരവും 10001 രൂപയും പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ ചെയർമാൻ എൻ.എസ്. വിജയനോടൊപ്പം ഗ്രാപ്പിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ ബേബി മാഅസുമ ഷമീറിന് പുരസ്കാരവും 10001 രൂപയും എൻ.കെ. പ്രേമചന്ദ്രൻ എം.പി. സമ്മാനിച്ചു. ആസാദ് ആശിർവാദിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുഖ്യപ്രഭാഷണവും സുരേഷ് മാങ്കോണത്തിൻ്റെയും പെരുമൺ ഷാജിയുടെയും പുസ്തകങ്ങളുടെ പ്രകാശനവും ഡോ സുജിത്ത് വിജയൻ പിള്ള MLA നിർവഹിച്ചു.

ചടങ്ങിൽ മുതിർന്ന പൗരനെയും കവികളേയും സാമൂഹ്യ പ്രവർത്തകരേയും ആദരിച്ചു. കൊല്ലം ശേഖറിൻ്റെ അദ്ധ്യക്ഷതയിൽ കവിയരങ്ങും ആശ്രാമം ഉണ്ണികൃഷ്ണൻ ഗാനാലാപനവും നടത്തി.SRK പിള്ള, സാബ് മുകുന്ദപുരം, സുരേഷ് R നായർ, ബാബുരാജ്, റോസ് ആനന്ദ്, മോഹൻനിഖിലം, കെ.ഇ.ബൈജു എന്നിവർ സംസാരിച്ചു. അലക്സ്നെപ്പോളിയൻ നന്ദിപറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *