എയര്‍ കേരള: കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍നിന്ന് എന്‍ഒസി ലഭിച്ചു

0

കരിപ്പൂര്‍: കേരളത്തില്‍ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയര്‍ കേരള സര്‍വ്വീസ് ആരംഭിക്കുന്നു. ഏപ്രിലില്‍ സര്‍വ്വീസ് തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്.ആഭ്യന്തര സര്‍വീസ് തുടങ്ങുന്നതിനുള്ള എന്‍ഒസി കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ചു. എയര്‍ ഓപറേഷന്‍ സര്‍ട്ടിഫിക്കറ്റു കൂടി ലഭിച്ചാല്‍ സര്‍വീസ് തുടങ്ങും എന്നാണ് പുറത്ത് വരുന്ന വിവരം.

ഇത് ഉടന്‍ ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. തുടക്കത്തില്‍ ആഭ്യന്തര സര്‍വീസാണ് ലക്ഷ്യം വയ്ക്കുന്നതെന്നും അറിയിച്ചിട്ടുണ്ട്. നെടുമ്പാശേരിയില്‍ നിന്ന് ഹൈദരാബാദിലേക്കാണ് ആദ്യ സര്‍വീസ്. കരിപ്പൂര്‍, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്നും സര്‍വീസുണ്ടാകും.

എടിആര്‍ 72-600 ഇനത്തില്‍പ്പെട്ട മൂന്ന് എയര്‍ ക്രാഫ്റ്റുകളാണ് ഉപയോഗിക്കുക. വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനും പദ്ധതിയുണ്ട്. അനുമതി ലഭിച്ചാല്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍നിന്ന് തായ്‌ലന്‍ഡ്, വിയറ്റ്‌നാം, മലേഷ്യ, യുഎഇ, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ സെക്ടറുകള്‍ക്ക് സര്‍വീസിന് മുന്‍ഗണന നല്‍കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കും. 2023ലാണ് സെറ്റ്ഫ്‌ലൈ ഏവിയേഷന്‍ എയര്‍ കേരള സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചത്. അഫി അഹമ്മദ് ചെയര്‍മാനായ കമ്പനിയുടെ ആസ്ഥാനം കൊച്ചിയാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *