എയർഇന്ത്യ ജീവനക്കാരുടെ ശമ്പളവും പെർഫോമൻസ് ബോണസും ഉയർത്തി

0

എയർ ഇന്ത്യ ജീവനക്കാർക്ക് ശുഭ വാർത്ത. എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് രണ്ട് വർഷത്തിന് ശേഷം ആദ്യമായി വർധിപ്പിച്ചു. ഇതിനുപുറമെ, പൈലറ്റുമാർക്കുള്ള വാർഷിക ടാർഗെറ്റ് പെർഫോമൻസ് ബോണസ് സംവിധാനവും എയർഇന്ത്യ തുടക്കമിട്ടു. ശമ്പള വർധന 2024 ഏപ്രിൽ 1 മുതൽ മുൻ കാല പ്രാബല്യത്തോടെയാണ്.

ഫസ്റ്റ് ഓഫീസർ മുതൽ സീനിയർ കമാൻഡർ വരെയുള്ളവരുടെ ശമ്പളം പ്രതിമാസം 5,000 രൂപ മുതൽ 15,000 രൂപ വരെ ഉയർത്തി. ജൂനിയർ ഫസ്റ്റ് ഓഫീസർമാരുടെ ശമ്പള വർദ്ധന പ്രഖ്യാപിച്ചിട്ടില്ല. ജീവനക്കാർക്ക് ബോണസ് നൽകുക 2023-24 സാമ്പത്തിക വർഷത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. ജൂനിയർ ഫസ്റ്റ് ഓഫീസർ മുതൽ സീനിയർ കമാൻഡർമാർ വരെ പ്രതിവർഷം 42,000 രൂപ മുതൽ 1.8 ലക്ഷം രൂപ വരെ ബോണസ് നൽകും. കമാൻഡർ, സീനിയർ കമാൻഡർ എന്നിവർക്ക് 1.32 ലക്ഷം, 1.80 ലക്ഷം എന്നിങ്ങനെയാണ് ബോണസ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *