യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ് പരിധി വെട്ടിക്കുറച്ച നടപടി എയര്‍ ഇന്ത്യ എക്സ്പ്രസ് തിരുത്തി

0
Screenshot 2024 09 25 121354

അബുദാബി: യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ് പരിധി വെട്ടിക്കുറച്ച നടപടി എയര്‍ ഇന്ത്യ എക്സ്പ്രസ് തിരുത്തി. സൗജന്യ ബാഗേജ്‌ പരിധി എയർ ഇന്ത്യ എക്സ്പ്രസ് പുനസ്ഥാപിക്കുന്നു. മുപ്പത് കിലോ സൗജന്യ ബാഗേജ്‌ അനുവദിച്ചുള്ള ഓഫർ അറിയിപ്പ് ട്രാവൽ ഏജൻസികൾക്ക് ലഭിച്ചു.

ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴും 30 കിലോ സൗജന്യ ബാഗേജ് ആണ് കാണിക്കുന്നത്. നേരത്തേ സൗജന്യ ബാഗേജ്‌ 20 ആക്കി കുറച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.’സ്റ്റഫ് ഓൾ യുവര്‍ സ്റ്റഫ്’ എന്ന പേരിലാണ് അറിയിപ്പ്. നിലവിൽ ചെയ്യുന്ന ബുക്കിങ് സമയത്ത് ബാഗേജ്‌ റൂൾ പരിശോധിച്ച് ഉറപ്പാക്കി ഈ സൗകര്യം ഉപയോഗിക്കാം എന്നാണ് അറിയിപ്പ്. ആപ്ലിക്കേഷനിൽ ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴും നിലവിൽ 30 കിലോ സൗജന്യ ബാഗേജ് ആണ് കാണിക്കുന്നത്. നേരത്തേ സൗജന്യ ബാഗേജ്‌ 20 ആക്കി കുറച്ചത് വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *