ഗൾഫിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്, വൻ ഓഫറുമായി എയർ അറേബ്യ
ഷാർജ: കേരളത്തിൽ നിന്ന് ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ വൻഇളവ് പ്രഖ്യാപിച്ച് എയർ അറേബ്യ. സൂപ്പർ സീറ്റ് സെയിൽ എന്ന ഡിസ്‌കൗണ്ട് ഓഫറിലൂടെ ഒന്നരലക്ഷം ടിക്കറ്റുകൾ വിൽക്കാനാണ് എയർ അറേബ്യ പദ്ധതിയിട്ടിരിക്കുന്നത്.
യു.എ.ഇയിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റുകളും ഈ ഓഫറിൽ ഉൾപ്പെടുന്നു. ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഷാർജ , അബുദാബി, റാസൽ ഖൈമ എന്നിവിടങ്ങളിലേക്ക് 5677 മുതൽ ടിക്കറ്റുകൾ ലഭിക്കും. ഏപ്രിൽ 22 മുതൽ മേയ് അഞ്ചുവരെ ഈ ഓഫറിൽ ടിക്കറ്റുകൾ ലഭ്യമാണ്.
2024 ഒക്ടോബർ 27 മുതൽ അടുത്ത വർഷം മാർച്ച് 29 വരെയുള്ള കാലയളവിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റുകളാണ് ഇങ്ങനെ സ്വന്തമാക്കാൻ സാധിക്കുക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് ഷാർജ, അബുദാബി, റാസൽഖൈമ വിമാനത്താവളങ്ങളിലേക്കുള്ള യാത്രകളും 5677 രൂപ ഓഫർ ടിക്കറ്റിലുൾപ്പെടുത്തിയിട്ടുണ്ട്.