എയ്‌മ വോയ്‌സ്-2025 / സംസ്ഥാനതല സംഗീത മത്സരം

മുംബൈ: ആൾ ഇന്ത്യ മലയാളി അസ്സോസിയേഷൻ (AIMA) മഹാരാഷ്ട്രാതല ഗാനാലാപന മത്സരം – ‘എയ്‌മ വോയ്‌സ് -2025‘ ഒക്ടോബർ -5 ന് നവിമുംബൈ, CBD ബേലാപ്പൂരിലുള്ള കൈരളിയിൽ രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണിവരെ നടക്കും. 10 വയസ്സ് മുതൽ 15 , 16 മുതൽ 25 , 26 വയസ്സിനുമുകളിൽ എന്നീ 3 വിഭാഗങ്ങളിലായാണ് മത്സരം നടക്കുക.
മത്സരിക്കാൻ താൽപ്പര്യമുള്ളവർ സെപ്റ്റംബർ 25 ന് മുൻപ് www.myaima.org.in ൽ രജിസ്റ്റർ ചെയ്യണം .ഒന്നാം സ്ഥാനം 50,000 രൂപയും രണ്ടും മൂന്നും സ്‌ഥാനം ലഭിക്കുന്നവർക്ക് 25,000 , 15,000 രൂപാ വീതവും ലഭിക്കും .
വിജയികൾക്ക് ക്യാഷ് അവാർഡിനോടൊപ്പം സർട്ടിഫിക്കറ്റും മൊമെന്റോയും പുരസ്‌ക്കാരമായി ലഭിക്കും.