എ ഐ കെ എം സി സി കൗൺസിൽ മീറ്റും പ്രവർത്തക കൺവെൻഷനും നടത്തി

0

 

മുംബൈ: എഐകെഎംസിസി മഹാരാഷ്ട്ര കമ്മിറ്റിയുടെ കൗൺസിൽ അംഗങ്ങളുടെയും പ്രവർത്തകരുടെയും കൺവെൻഷൻ മുംബൈ സെന്റർ ൽ ‘അനം ഇന്റർനാഷണൽ’ ഹോട്ടലിൽ വച്ച് നടന്നു. എ ഐ കെ എം സി സി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ് ആസീസ് മാണിയൂറിന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗം മഹാരാഷ്ട്ര കെഎംസിസി അഡ്വൈസറി കമ്മിറ്റി ചെയർമാൻ ടി കെ സി മുഹമ്മദലി ഹാജി ഉദ്ഘാടനം ചെയ്തു.

ഐഎൻഎല്ലിൽ നിന്നും രാജിവച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൽ ചേർന്ന് മുനീർ ബെണ്ടിച്ചാലിന് സ്വീകരണം നൽകി. ജനറൽ സെക്രട്ടറി കെ പി അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു എ ഐ കെ എം സി സി ദേശീയ കമ്മിറ്റി ട്രഷറർ കെ എം എ റഹ്മാൻ, എ ഐ കെ എം സി സി ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ്മരായ വി കെ സൈനുദ്ദീൻ, കെ പി മൊയ്തുണി, ഐ കെഎംസിസി മഹാരാഷ്ട്ര ട്രഷറർ പി എം ഇക്ബാൽ, ഐ കെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് ഭാരവാഹികളായ എം എ ഖാലിദ്, മഷൂദ് മാണിക്കോത്ത്, അൻസാർ സി എം, പിവി സിദ്ധീഖ് ഹംസ ഘാട്ട്കോപ്പർ,മഹാരാഷ്ട്ര മുസ്ലിംലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ സി എച്ച്, ബോംബെ കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് വി എ കാദർ ഹാജി, എഐകെഎംസി സി മഹാരാഷ്ട്ര പ്രവർത്തകസമിതി അംഗങ്ങളായ സി എച്ച് കുഞ്ഞ് അബ്ദുള്ള, കെ കുഞ്ഞബ്ദുള്ള അസീം മൗലവി, ഹനീഫ, കണ്ണിപോയിൽ അബൂബക്കർ, പി സി സി അബൂബക്കർ, ഷംനാസ് പോക്കർ, പി കെ സി ഉമ്മർ,എംആർ സുബൈർ,നാസർ ബിസ്മില്ല.തുടങ്ങിയവർ പ്രസംഗിച്ചു .

രണ്ട് മാസത്തിനകം മഹാരാഷ്ട്രയിൽ എല്ലാ ഭാഗങ്ങളിലും മെമ്പർഷിപ്പ് പ്രവർത്തനം നടത്തുവാനും, ഏരിയ കമ്മിറ്റികൾ രുപികരിക്കാണും തീരുമാനിച്ചു ഓർഗാനൈസിങ് സെക്രട്ടറി വി കെ സൈനുദ്ധീൻ നന്ദി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *