എയർ ഇന്ത്യയുടെ മുംബൈ – നാഗ്‌പൂർ വിമാന സർവ്വീസ് ഒക്ടോബർ 1 മുതൽ
മുംബൈ :എയർ ഇന്ത്യയുടെ മുംബൈ – നാഗ്‌പൂർ പ്രഭാത വിമാന സർവ്വീസ് ഒക്ടോബർ 1 മുതൽ പുനരാരംഭിക്കും . 8മാസങ്ങൾക്കുശേഷമാണ് തീരുമാനം . എയർ ഇന്ത്യ A1- 627വിമാനം രാവിലെ 5 മണിക്ക് മുംബൈയിൽനിന്ന് ആരംഭിച്ച് നാഗ്‌പൂരിൽ രാവിലെ 6 .35 ന് എത്തിച്ചേരും. തിരിച്ചുള്ള A1 -628 വിമാനം രാവിലെ 7.15ന് നാഗ്‌പൂരിൽ നിന്നും ഉയർന്ന് മുംബൈയിൽ രാവിലെ 8.35 ന് ഇറങ്ങും. ഈ പ്രതിദിന സേവനം നിലവിലുള്ള ആവശ്യത്തെ ലഘൂകരിക്കുമെന്നു പ്രതീക്ഷിക്കുന്നു. നിലവിൽ ഇൻഡിഗോ മാത്രമാണ് ഈ വിമാന പാതയിലുള്ളത് .ഇത് രാവിലെ 6.15നും 8.15നുമാണ് സർവ്വീസ് നടത്തുന്നത്. വ്യാവസായിക ആവശ്യങ്ങൾക്കായി ദിവസേനയാത്രചെയ്യുന്നവരുടെ ആവശ്യം മുൻനിർത്തിയാണ് എയർ ഇന്ത്യയുടെ ഈ തീരുമാനം