അഹമ്മദാബാദ് വിമാനാപകടം: മലയാളി നഴ്സ് രഞ്ജിതയടക്കം 40 പേരുടെ ഡിഎൻഎ ഫലം കാത്ത് ഉറ്റവർ

0
IMG 20250612 WA0063

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാന ദുരന്തത്തിൽ  കൊല്ലപ്പെട്ട 223 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞതായി ഗുജറാത്ത് ആരോഗ്യവകുപ്പ് അറിയിച്ചു. അപകടത്തിൽ കൊല്ലപ്പെട്ട പത്തനംതിട്ട സ്വദേശി മലയാളി നഴ്സ് രഞ്ജിത ഗോപകുമാർ ഉൾപ്പെടെ നാൽപ്പതിലധികം പേരുടെ ഡിഎൻഎ പരിശോധനഫലം ഇനിയും പുറത്തുവരാനുണ്ട്. എയർബസ് വിമാനങ്ങളുടെ സുരക്ഷ പരിശോധനയിൽ വീഴച്ച വരുത്തിയതിന് എയർ ഇന്ത്യയ്ക്ക് ഡിജിസിഎ താക്കീത് നൽകിയെന്ന റിപ്പോർട്ടുക പറത്തുവരുന്നുണ്ട്.

ഡിഎൻഎ പരിശോധന പൂർത്തിയാക്കിയ 200 ലേറെ പേരുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ഇതിൽ 2 പൈലറ്റുമാരുടേതടക്കം 9 ക്യാബിൻ ക്രൂ അംഗങ്ങളുടെ മൃതദേഹങ്ങളും ഉൾപ്പെടുന്നുണ്ട്. മലയാളി നഴ്സ് രഞ്ജിതയുടെ സഹോദരൻ സഹോദരിയുടെ ഡിഎൻഎ പരിശോധനഫലം കാത്ത് അഹമ്മദാബാദിൽ തുടരുകയാണ്. അപകടത്തിൽ പൈലറ്റുമാർക്ക് പിഴവ് സംഭവിച്ചതായുള്ള തെളിവുകൾ വിമാന ഭാഗങ്ങളുടെ പരിശോധനയിൽ നിന്ന് ലഭിച്ചില്ലെന്നാണ് പുറത്തു വരുന്ന വിവരം. വിമാന ദുരന്തത്തിൽ ഇന്ധന മലിനീകരണ സാധ്യതയും പരിശോധിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *