രാജ്യത്തെ നടുക്കി വിമാനദുരന്തം: മരണസംഖ്യ 110 ആയി

0

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണ സംഖ്യ 110 ആയി ഉയർന്നു . മരണ സംഖ്യ ഉയർന്നേക്കുമെന്ന വിവരം പുറത്തുവരുന്നുണ്ട്. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയിൽ തകർന്നു വീണത്. വിമാനത്തിൽ 232 യാത്രക്കാർ, 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

വിമാന യാത്രക്കാരിൽ 2 കുട്ടികളും ഉൾപ്പെട്ടിട്ടുള്ളതായി വിവരം പുറത്തുവരുന്നുണ്ട്. രക്ഷാദൗത്യത്തിനായി 270 അം​ഗ എൻഡിആർഎഫ് സംഘം സ്ഥലത്തേക്ക് തിരിച്ചു. അർധ സൈനിക വിഭാ​ഗവും രക്ഷാദൗത്യത്തിൽ പങ്കാളികളാകും. ദുരന്തത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *