വീണ്ടും ട്രംപ് യു​ഗം: വിജയിയായി പ്രഖ്യാപിച്ചു

0

വാഷിങ്ടൻ: അമേരിക്കയുടെ 47ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപിനെ പ്രഖ്യാപിച്ചു. യുഎസ് കോൺ​ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലാണ് ട്രംപിന്റെ വിജയം അം​ഗീകരിച്ചത്. വൈസ് പ്രസിഡന്റും എതിർ സ്ഥാനാർഥിയുമായിരുന്ന കമല ഹാരിസാണ് ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചത്. സമാധാനപരമായ അധികാര കൈമാറ്റത്തിനുള്ള നടപടികൾ തുടങ്ങിയതായി കമല ഹാരിസ് അറിയിച്ചു

ഈ മാസം 20നാണ് ട്രംപിന്റെ സത്യപ്രതിജ്ഞ. കഴിഞ്ഞ നവംബർ അഞ്ചായിരുന്നു തെരഞ്ഞെടുപ്പ്. 2021 ജനുവരി ആറിന് ജോ ബൈഡന്റെ വിജയം അം​ഗീകരിക്കാൻ യുഎസ് കോൺ​ഗ്രസ് ചേർന്നപ്പോഴാമ് ട്രംപിന്റെ അനുയായികൾ ക്യാപ്പിറ്റോൾ ഹില്ലിൽ കലാപം അഴിച്ചുവിട്ടത്. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഇപ്പോഴും നടക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *