വയനാട് മാനന്തവാടി പയ്യമ്പള്ളിയിൽ വന്യജീവി ആക്രമണം
മാനന്തവാടി: വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം.നാട്ടുകാരനായ സുകുവിനെയാണ് വന്യ ജീവി ആക്രമിച്ചത്. തലയ്ക്ക് പരുക്കേറ്റ സുകുവിനെ മാനന്തവാടി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ആക്രമണത്തിനു പിന്നിൽ പുലിയാണെന്നാരോപിച്ച് നാട്ടുകാർ രംഗത്തെത്തിയെങ്കിലും വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. അതേസമയം, വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തെത്തുടർന്ന് കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വനംമന്ത്രിമാരുടെ നിർണായക യോഗം ഇന്ന് ബന്ദിപ്പൂരിൽ ചേരും.