കാർത്യായനിയമ്മയെ വീടിന് പുറത്ത് കിടത്തിയശേഷം വീടും ഗേറ്റും പൂട്ടി!
ആലപ്പുഴ :ആറാട്ടുപുഴയിൽ വയോധികയെ തെരുവുനായ കടിച്ചു കൊന്ന സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ .81 കാരിയെ വീടിന് വെളിയിൽ കിടത്തി വീടും ഗേറ്റും പൂട്ടിയാണ് വീട്ടുകാർ പുറത്തുപോയത്. തെരുവ് നായ കടിച്ചുപറിച്ച കാർത്ത്യായനി രണ്ടുമണിക്കൂറോളംചോരവാർന്ന് കിടന്നത് മറ്റാരും കണ്ടില്ല.
.ഒരു കണ്ണൊഴികെ മുഖമാകെ നായയുടെ കടിയേറ്റു. ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 5 മക്കളിൽ ഇളയ മകനായ പ്രകാശൻ്റെ കൂടെയായിരുന്നു കാർത്ത്യായനിയുടെ താമസം .