തണ്ണീർമുക്കത്ത് ആഫിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു.
ആലപ്പുഴ: തണ്ണീർമുക്കത്ത് ആഫിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മറ്റിടങ്ങളിലേക്ക് രോഗം പടരാതിരിക്കാൻ നിരീക്ഷണം ശക്തമാക്കി.
രണ്ട് പന്നികളാണ് രോഗം സ്ഥിരീകരിച്ച ഫാമിൽ ചത്തത്. തുടർന്നു നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ശാസ്ത്രീയമായി ഫാമിലെ 13 പന്നികളെ കൊല്ലും. കൊന്നശേഷം കത്തിച്ചുകളയുകയോ രണ്ട് മീറ്റർ താഴ്ചയില്‍ കുഴിച്ചിടുകയോ ചെയ്യും. ഒരു അറിയിപ്പുണ്ടാകുന്നതുവരെ തണ്ണീർമുക്കത്ത് പുതുതായി പന്നികളെ വളർത്തുന്നതിനും പുറത്തുനിന്ന് കൊണ്ടുവരുന്നതിനും വില്‍പ്പന നടത്തുന്നതിനും ഇവിടെയുള്ളവയെപുറത്തേക്ക് കൊണ്ടുപോകുന്നതിനും നിരോധനമുണ്ട്.