മലപ്പുറത്ത് ആദിവാസി കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി
എടക്കര ∙ പ്രായപൂർത്തിയാവാത്ത 2 ആദിവാസിക്കുട്ടികളെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. മൂത്തേടം തിക്കടി ആദിവാസി നഗറിലെ ശ്യാംജിൽ (17), കരുളായി കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണു മരിച്ചത്. കൽക്കുളം തീക്കടി നഗറിലെ ശ്യാംജിത്തിന്റെ വീടിനകത്ത് കഴിഞ്ഞദിവസം രാത്രിയാണ് ഇരുവരെയും ഒരു കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
എടക്കര സിഐ എൻ.ബി.ഷൈജുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ രാത്രി പത്തരയോടെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. രാവിലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപ്രതിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടത്തും. ഗോപികയുടെ പിതാവ് ഗോപി, മാതാവ് ചാത്തി. ശ്യാംജിത്തിന്റെ പിതാവ് ചാത്തൻ, മാതാവ് ശാന്ത.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)