അദാനിയടക്കം തറപറ്റി, ഒറ്റ ദിനത്തിൽ ഇന്ത്യൻ ഓഹരി വിപണി നേരിട്ടത് വമ്പൻ തിരിച്ചടി
മുംബൈ: വോട്ടെണ്ണൽ ദിനത്തിൽ നേരിട്ട വമ്പൻ തിരിച്ചടിയിൽ നിന്നും ഇന്ത്യൻ വിപണിക്ക് ഉയിർപ്പ്. അപ്രതീക്ഷിത നീക്കങ്ങളുണ്ടായില്ലെങ്കിൽ എൻ ഡി എ സർക്കാർ രൂപീകരിക്കുമെന്ന് വ്യക്തമായതോടെയാണ് വിപണിയും ഉയർന്നുവന്നത്. വൻ തകർച്ചയ്ക്ക് ശേഷം ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ വിപണിയിൽ ഉണർവ് ദൃശ്യമായി. സെൻസെക്സ് 500 പോയിന്റും നിഫ്റ്റി 150 പോയിന്റും ഉയർന്നത് ശുഭ പ്രതീക്ഷയായി.
അതേസമയം ഇന്ത്യൻ വിപണി കൊവിഡ് കാലത്തിന് ശേഷം നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു കഴിഞ്ഞത്. വമ്പൻ തിരിച്ചടിയാണ് അദാനി ഗ്രൂപ്പ് അടക്കം നേരിട്ടത്. അദാനി ഓഹരികളിൽ ഒരുഘട്ടത്തിലുണ്ടായത് 19 ശതമാനം ഇടിവാണ്. ആദ്യ മണിക്കൂറില്‍ തന്നെ നിക്ഷേരകരുടെ നഷ്ടം 2.48 ലക്ഷം കോടി കവിഞ്ഞിരുന്നു.
ഇതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ആകെ വിപണി മൂല്യം 16.94 ലക്ഷം കോടിയായി താഴുകയും ചെയ്തു. ഇന്നലെ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് അദാനി ടോട്ടല്‍ ഗ്യാസ് ഓഹരികളാണ്. ഏകദേശം 19 ശതമാനം ഇടിവ് ഈ ഓഹരികളിലുണ്ടായി. അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ 10 ശതമാനം താഴ്ന്നു. ഇതോടെ കമ്പനിയുടെ ആകെ വിപണി മൂല്യം 3.74 ലക്ഷം കോടിയായി ഇടിഞ്ഞു