തനിക്കെതിരെ നടന്ന ലൈംഗിക പീഡനം തുറന്നു പറഞ്, നടി വരലക്ഷ്‌മി ശരത്കുമാർ

ചെന്നൈ :തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് വരലക്ഷ്മി ശരത്കുമാര്‍. മലയാളത്തിലടക്കം സാന്നിധ്യം അറിയിച്ചിട്ടുള്ള വരലക്ഷ്മി നടന്‍ ശരത്കുമാറിന്റെ മകളാണ്.
താരപുത്രിയാണെങ്കിലും വരലക്ഷ്മിയുടെ ജീവിതം സ്വപ്‌നതുല്യമായിരുന്നില്ല. പല പ്രതിസന്ധികളും വരലക്ഷ്മിയ്ക്ക് അതിജീവിക്കേണ്ടി വന്നിട്ടുണ്ട്.കരിയറിന്റെ തുടക്കകാലത്ത് കാസ്റ്റിംഗ് കൗച്ചിന് പോലും വരലക്ഷ്മി ഇരയായിട്ടുണ്ട്. താരപുത്രിയായിരുന്നിട്ടും തനിക്ക് നേരിടേണ്ടി വന്ന ചോദ്യങ്ങളെക്കുറിച്ച് വരലക്ഷ്മി നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്.
സീ തമിഴിന്റെ ‘ഡാന്‍സ് റിയാലിറ്റി ഷോ’യിലെ വിധികര്‍ത്താവാണ് വരലക്ഷ്മി. മത്സരാര്‍ത്ഥികളില്‍ ഒരാള്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കിടുന്നതിനിടെയാണ് വരലക്ഷ്മി തന്റെ അനുഭവം പറഞ്ഞത്.
കെമി എന്ന മത്സരാര്‍ത്ഥി തന്റെ പ്രകടനത്തിന് ശേഷം കുടുംബാംഗങ്ങള്‍ തന്നെ കൈവിട്ടതിനെക്കുറിച്ചും ലൈംഗിക അതിക്രമം നേരിട്ടതിനെക്കുറിച്ചും സംസാരിക്കുകയുണ്ടായി. പി്ന്നാലെ കെമിയുടെ കഥ തന്റേത് കൂടിയാണെന്ന് പറഞ്ഞ് വരലക്ഷ്മി മത്സരാര്‍ത്ഥിയ്ക്ക് പിന്തുണയുമായി എത്തുകയായിരുന്നു.
കെമിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട് വരലക്ഷ്മി. ”ഞാനും നിന്നെപ്പോലെ തന്നെയാണ്. എന്റെ മാതാപിതാക്കള്‍ എപ്പോഴും ജോലിയിലാകും. അതിനാല്‍ എന്നെ നോക്കാന്‍ മറ്റുള്ളവരെ ഏല്‍പ്പിച്ചാണ് അവര്‍ പോവുക. കുട്ടിയായിരിക്കെ അഞ്ചാറു പേര്‍ എന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ട്.”
കണ്ണീര്‍ പൊഴിച്ചു കൊണ്ടാണ് വരലക്ഷ്മി തന്റെ അനുഭവം പങ്കിട്ടത്. ക്യാമറയ്ക്ക് മുന്നില്‍ കരയുന്ന ശീലം തനിക്ക് ഇല്ലെന്നും പ്രേക്ഷകര്‍ മാപ്പാക്കണമെന്നും വരലക്ഷ്മി പറയുമ്പോള്‍ സഹ വിധികര്‍ത്താവായ സ്‌നേഹ ആശ്വസിപ്പിക്കുന്നുണ്ട്. വരലക്ഷ്മി മാപ്പ് പറയേണ്ടതില്ല.തന്റെ കഥ പങ്കിടാന്‍ കാണിച്ച ധീരതയെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നുമാണ് സ്‌നേഹ പറയുന്നത്. വരലക്ഷ്മിയുടെ തുറന്നു പറച്ചില്‍ വാര്‍ത്തയായി മാറിയിരിക്കുകയാണ്.
നടന്‍ ശരത്കുമാറിന്റേയും ഛായയുടേയും മകളാണ് വരലക്ഷ്മി ശരത്കുമാര്‍. അച്ഛന്റെ പാതയിലൂടെ വരലക്ഷ്മിയും സിനിമയിലേക്ക് എത്തുകയായിരുന്നു. വരലക്ഷ്മിയുടേതായി ഒടുവില്‍ ബോക്‌സ് ഓഫീസിലെത്തിയ സിനിമ സുന്ദര്‍ സിയുടെ മദഗജരാജയാണ്.
പോടാ പോടി എന്ന ചിത്രത്തിലൂടെയാണ് വരലക്ഷ്മിയുടെ അരങ്ങേറ്റം. പിന്നാലെ കന്നഡയിലേക്കും മലയാളത്തിലേക്കുമൊക്കെ എത്തി. കസബയിലൂടെയാണ് മലയാളത്തില്‍ അരങ്ങേറുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ വരലക്ഷ്മിയ്ക്ക് സാധിച്ചു