മുന്‍ കാമുകനെയും സുഹൃത്തിനേയും തീയിട്ട് കൊന്നു: നടി നര്‍ഗീസ് ഫക്രിയുടെ സഹോദരി അറസ്റ്റില്‍

0

കഴിഞ്ഞ മാസം ന്യൂയോർക്കിലെ ക്യൂൻസിൽ വെച്ച് മുൻ കാമുകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിൽ ബോളിവുഡ് താരം നർഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി അറസ്റ്റിലായതായി.ബോളിവുഡ് താരം നര്‍ഗീസ് ഫക്രിയുടെ ഇളയ സഹോദരിയാണ് ആലിയ. ആലിയയുടെയും നർഗീസിന്‍റെ പിതാവ് മുഹമ്മദ് ഫക്രി പാകിസ്ഥാനിയും ടെ അമ്മ മേരി ഫക്രി ചെക്ക് വംശജയുമാണ് . ആലിയയുടെചെറിയ പ്രായത്തിൽ തന്നെ മാതാപിതാക്കൾ വേർപിരിഞ്ഞു. പിന്നീട് മുഹമ്മദ് ഫക്രി മരണപ്പെട്ടു . എഡ്വേര്‍ഡ് ജേക്കൂബ്സ് (35) സുഹൃത്ത് അനസ്താനിയ എറ്റിനി (33) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ആലിയ അറസ്റ്റിലായിരിക്കുന്നത്.

എഡ്വേര്‍ഡ് ജേക്കൂബ്സും സുഹൃത്തും താമസിക്കുന്ന ഗാരേജിലേക്ക് നവംബര്‍ 2ന് രാവിലെ എത്തിയ ആലിയ ‘എല്ലാവരും ഇന്ന് മരിക്കും’ എന്ന് പറഞ്ഞ് കെട്ടിടത്തിന് തീ ഇടുകയായിരുന്നു. ബഹളം കേട്ട് ഇവിടെ ഉറങ്ങുകയായിരുന്ന അനസ്താനിയ താഴെ ഇറങ്ങി വന്നെങ്കിലും, തീ ആളിപടര്‍ന്നതോടെ എഡ്വേര്‍ഡ് ജേക്കൂബ്സിനെ രക്ഷിക്കാന്‍ വീണ്ടും അകത്തേക്ക് പോവുകയായിരുന്നു. ഇതോടെ അവരും അവിടെ കുടുങ്ങി. രണ്ടുപേരും പൊള്ളലേറ്റാണ് കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് പറയുന്നത്.
തന്‍റെ മകനും ആലിയയും തമ്മില്‍ കഴിഞ്ഞ വര്‍ഷം എല്ലാ ബന്ധവും അവസാനിപ്പിച്ചതാണെന്നും, എന്നാല്‍ ആലിയ ഇത് അംഗീകരിക്കാതെ തന്‍റെ മകനെ നിരന്തരം ശല്യം ചെയ്തുവെന്നുമാണ് എഡ്വേര്‍ഡ് ജേക്കൂബ്സിന്‍റെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ തന്‍റെ മകള്‍ കൊലപാതകം ചെയ്യില്ലെന്നാണ് ആലിയയുടെ മാതാവ് പറയുന്നത്. സെക്കന്‍റ് ഡിഗ്രി കൊലപാതക കുറ്റമാണ് ആലിയയ്ക്കെതിരെ പ്രൊസിക്യൂഷന്‍ ചുമത്തിയിരിക്കുന്നത്.

ആലിയയുടെ സഹോദരി നര്‍ഗീസ് അറിയപ്പെടുന്ന മോഡലും നടിയു (2011 – Rockstar , Madras Cafe (2013), Main Tera Hero (2014), Spy (2015) a Housefull 3 (2016). )മാണ്. റോക്ക് സ്റ്റാറിൽ രണ്‍ബീര്‍ കപൂറിന്‍റെ നായികയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *