നടിയെ പീഡിപ്പിച്ച കേസ്: ഇടവേള ബാബു വീണ്ടും അന്വേഷണ സംഘത്തിനു മുന്നിൽ
കൊച്ചി∙ നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബു വീണ്ടും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായ ഇടവേള ബാബുവിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് അന്വേഷണ സംഘത്തിനു മുന്നിൽ വീണ്ടും ഹാജരായിരിക്കുന്നത്.ഓഗസ്റ്റ് 28ന് എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. അമ്മയിൽ അംഗത്വം നേടാനായി വിളിച്ചപ്പോൾ അപേക്ഷ പൂരിപ്പിക്കാൻ നടിയോട് ഫ്ലാറ്റിലേക്ക് വരാൻ ആവശ്യപ്പെട്ടെന്നും, പൂരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ കഴുത്തിൽ ചുംബിച്ചെന്നുമാണ് പരാതി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസ്. തെളിഞ്ഞാൽ ചുരുങ്ങിയത് 10 വർഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും.