കീർത്തി & ആന്റണി തട്ടിൽ :15 വർഷത്തെ പ്രണയത്തിനു ശേഷം വിവാഹം

0
keerthi suresh

പനാജി: നടി കീർത്തി സുരേഷ് വിവാഹിതയായി. വ്യവസായി ആന്‍റണി തട്ടിലാണ് വരൻ. ​ഗോവയിൽ വച്ചുനടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നടന്‍ വിജയിയും കീര്‍ത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. കഴിഞ്ഞ നവംബര്‍ 19ന് ആയിരുന്നു കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. എന്നാല്‍ ഇതില്‍ കുടുംബമോ താരമോ സ്ഥീരികരണം നല്‍കിയിരുന്നില്ല. പിന്നാലെ നവംബര്‍ 27ന് പ്രണയം പൂവണിയാന്‍ പോകുന്നുവെന്ന വിവരം കീര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ആന്‍റണിയും കീര്‍ത്തിയും തമ്മിലുള്ള ബന്ധമാണ് ഇന്ന് വിവാഹത്തില്‍ കലാശിച്ചിരിക്കുന്നത്. കൊച്ചി സ്വദേശിയാണ് ആന്‍റണി തട്ടില്‍. വ്യവസായിയാണ് . ആസ്‍പിരെസോ വിൻഡോസ് സൊലൂഷൻസിന്റെ മേധാവിയാണ്. ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനിയാണിത്.

സിനിമ നിര്‍മാതാവും നടനുമായ ജി സുരേഷ് കുമാറിന്‍റെയും നടി മേനകയുടെയും രണ്ടാമത്തെ മകളായ കീര്‍ത്തി ബാലതാരമായാണ് സിനിമയിൽ വരുന്നത്. ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയായി. മലയാളത്തിന് പുറമെ ഇതര ഭാഷകളിലും ചുവടുറപ്പിച്ചു. ഇത് എന്ന മായം ആണ് ആദ്യ തമിഴ് ചിത്രം.ശേഷം നേനു ശൈലജ, രജനിമുരുകൻ, റെമോ, ഭൈരവ, നേനു ലോക്കൽ , സർക്കാർ, താനാ സേർന്ത കൂട്ടം, മഹാനടി തുടങ്ങിയ വിജയ ചിത്രങ്ങളിൽ താരം ഭാ​ഗമായി.ബേബി ജോൺ എന്ന ഈ ചിത്രത്തിൽ വരുൺ ധവാന്റെ നായികയായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്കീര്‍ത്തി.

 

.

Spread the love

Leave a Reply

Your email address will not be published. Required fields are marked *