മലയാള സിനിമാസെറ്റിൽ ദുരനുഭവമുണ്ടായെന്ന് കസ്തൂരി,അന്ന് പ്രൊഡക്ഷൻ മാനേജരുടെ മുഖത്തടിച്ചു
ചെന്നൈ: മലയാളസിനിമയിൽ അഭിനയിക്കുന്നതിനിടെ മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് നടി കസ്തൂരി. ഒരു സംവിധായകനും പ്രൊഡക്ഷൻ മാനേജരും അപമര്യാദയായി പെരുമാറി.
ഇതിനെതിരേ താൻ പ്രതികരിച്ചുവെന്നും പ്രൊഡക്ഷൻ മാനേജരുടെ മുഖത്തടിക്കുകവരെ ചെയ്തുവെന്നും കസ്തൂരി വെളിപ്പെടുത്തി.
അവരുടെ ആവശ്യത്തിന് താൻ വഴങ്ങുന്നില്ലെന്ന് മനസ്സിലാക്കിയതോടെയാണ് മോശമായി പെരുമാറിയതെന്നും പറഞ്ഞു.