ജീവനക്കാരെ അഹാന ചോദ്യം ചെയ്യുന്ന വീഡിയോ പുറത്ത്; പണം എടുത്തെന്ന് സമ്മതിക്കുന്നത് ദൃശ്യങ്ങളിൽ

0
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് പരാതിയിൽ പുതിയ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് നടൻ കൃഷ്ണകുമാറിന്‍റെ കുടുംബം. മകളുടെ കടയിലെ ജീവനക്കാർ പണം എടുത്തതായി സമ്മതിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വിട്ടിട്ടുള്ളത്. 40,000 രൂപ വരെ ഒരാൾ എടുത്തെന്ന് ജീവനക്കാർ സമ്മതിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വിട്ടിട്ടുള്ളത്.
നടൻ കൃഷ്ണകുമാറിന്‍റെ മകളായ അഹാനയുടെ നേതൃത്വത്തിൽ ജീവനക്കാരെ ചോദ്യം ചെയ്യുന്നതാണ് ദൃശ്യങ്ങൾ. ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്‍റുകൾ അഹാന ചോദിക്കുന്നുണ്ട്. നികുതി വെട്ടിക്കാൻ ദിയ പറഞ്ഞിട്ടാണ് പണം മാറ്റിയതെന്നായിരുന്നു ജീവനക്കാരുടെ ആദ്യത്തെ വാദം. കൃഷ്ണകുമാറിന്‍റെ ഭാര്യ സിന്ദുവാണ് ദൃശ്യം യൂട്യൂബിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
Spread the love

Leave a Reply

Your email address will not be published. Required fields are marked *